വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിയ 16കാരി ഗർഭിണി ; പീഡനക്കേസിൽ സിപിഎം പ്രാദേശിക നേതാവും സുഹൃത്തും പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കാസര്‍കോട്: കാസര്‍കോട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിൽ സിപിഎം പ്രാദേശിക നേതാവടക്കം രണ്ടു പേര്‍ അറസ്റ്റിൽ. കാസര്‍കോട് അമ്പലത്തറയിലാണ് പോക്സോ കേസിൽ സിപിഎം പ്രാദേശിക നേതാവ് എംവി തമ്പാൻ (55), ഇയാളുടെ സുഹൃത്ത് സജി (51) എന്നിവര്‍ അറസ്റ്റിലായത്. വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തി പരിശോധന നടത്തിയപ്പോഴാണ് 16കാരിയ ഗര്‍ഭിണിയാണെന്ന് വീട്ടുകാര്‍ അറിഞ്ഞത്. തുടര്‍ന്ന് പോലീസിൽ പരാതി നല്‍കുകയായിരുന്നു. സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിയായ എം വി തമ്പാനും സുഹൃത്ത് സജിയും ചേർന്ന് നിരവധി തവണ പീഡിപ്പിച്ചു എന്നാണ് പെൺകുട്ടിയുടെ മൊഴി.

സംഭവത്തിൽ കേസെടുത്ത പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. വയറുവേദനയെ തുടര്‍ന്ന് കഴിഞ്ഞ മാസം ആശുപത്രിയില്‍ ചികിത്സ തേടിയപ്പോള്‍ മാതാപിതാക്കള്‍ക്കൊപ്പം സജിയും ഉണ്ടായിരുന്നു. കുട്ടി ഗര്‍ഭിണിയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നെങ്കിലും സജി ഇക്കാര്യം മാതാപിതാക്കളിൽ നിന്ന് മറച്ചുവെക്കുകയായിരുന്നു. പിന്നീട് കഴിഞ്ഞ വെള്ളിയാഴ്ച സ്വകാര്യ ആശുപത്രിയില്‍ വീണ്ടും പരിശോധിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്ന് അറിയുന്നത്. 16വയസായിട്ടേയുള്ളുവെന്ന് കുട്ടി പറഞ്ഞതോടെ ആശുപത്രി അധികൃതര്‍ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരളത്തിലെ പ്രതിസന്ധി കടുക്കും : വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു ; രാജ്യത്തെ...

0
കൊച്ചി : രാജ്യത്ത് വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു. വൈദ്യുതി ഏറ്റവും...

മാസപ്പടി കേസ് : പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും

0
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഉൾപ്പെടെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇഡി....

സി.പി.എം. വിശാല സംസ്ഥാനസമിതി ; സെക്രട്ടറിയുടെ റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ അംഗങ്ങൾക്ക് പങ്കെടുക്കാനാവില്ല

0
കോഴിക്കോട് : ഭിന്നാഭിപ്രായം രൂക്ഷമായിനിലനിൽക്കേ, തിരുത്തൽ നടപടിയിലേക്ക് കടക്കാൻ സി.പി.എം. വിളിച്ചുചേർത്ത...

പാതയോരങ്ങളിലെ അനധികൃത ബോർഡ് മാറ്റിയില്ലെങ്കിൽ പിഴ : തോരണത്തിനും കൊടിക്കുമടക്കം 5000 രൂപ ഈടാക്കാം

0
തിരുവനന്തപുരം : പാതയോരങ്ങളിലടക്കമുള്ള അനധികൃത ബോർഡുകൾക്കെതിരേ കടുത്ത നടപടിക്ക്‌ തദ്ദേശവകുപ്പ്. ഹൈക്കോടതിയും...