ആലപ്പുഴ: ഭിന്നശേഷിക്കാരിയായ 17 വയസുകാരിക്ക് റിഹാബിലിറ്റേഷൻ സെൻററിൽ ക്രൂര മർദ്ദനമെന്ന് പരാതി. ആലപ്പുഴ ആറാട്ടുപുഴ കള്ളിക്കാട് സ്വദേശിനിക്കാണ് മർദ്ദനമേറ്റത്. അമ്മയെ ഫോണിൽ വിളിച്ചു നൽകണമെന്ന് ആവശ്യപ്പെട്ടതിന് കരണത്തടിക്കുകയും കൈകാലുകൾ കെട്ടിയിട്ട് ഉപദ്രവിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. അടി കൊണ്ട് തല കറങ്ങി വീണ കുട്ടിയെ മുകൾ നിലയിലേക്കുള്ള ചവിട്ടുപടിയിലൂടെ വലിച്ചിഴച്ചാണ് കൊണ്ടുപോയതെന്നും പറയുന്നു. തിരുവനന്തപുരം കുമാരപുരം ബഥാനിയ റിഹാബിലി’റ്റേഷൻ സെൻ്ററിലാണ് സംഭവം. സിസ്റ്റർ ജിൻസിയും രണ്ടു ജീവനക്കാരും ചേർന്ന് മർദ്ദിച്ചതായാണ് കേസ്. സംഭവത്തിൽ തൃക്കുന്നപ്പുഴ പോലീസ് എഫ് ഐ ആർ രേഖപ്പെടുത്തി, കേസ് തിരുവനന്തപുരം മെഡിക്കൽ കോളേജ് സ്റ്റേഷന് കൈമാറി.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 85471 98263/ mail – [email protected]





























