വർക്കലയിൽ പത്തൊൻപതുകാരിയായ ഗർഭിണിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പത്തൊൻപതുകാരിയായ ഗർഭിണിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വർക്കല മണമ്പൂരിലാണ് സംഭവം നടന്നത്. പേരേറ്റ്‌കാട്ടിൽ വീട്ടിൽ ലക്ഷ്മിയെന്ന യുവതിയാണ് മരിച്ചത്. മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയായിരുന്നു. തുടർവിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ഭർത്താവ് കിരണുമായി തർക്കങ്ങളുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു.ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ലക്ഷ്മിയും ഭർത്താവും വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ ജനൽക്കമ്പിയിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. നാട്ടുകാരടക്കമുള്ളവർ എത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പതിനൊന്ന് മാസം മുൻപായിരുന്നു വിവാഹം.

ശേഷം ലക്ഷ്മിയും ഭർത്താവും വാടകവീട്ടിൽ കഴിഞ്ഞുവരികയായിരുന്നു. വീട്ടിൽ മറ്റ് ബന്ധുക്കളും താമസിക്കുന്നുണ്ടായിരുന്നു എന്നാണ് വിവരം. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേയ്ക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ കടയ്ക്കാവൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിയമസഭാ കയ്യാങ്കളി കേസ് ; സിപിഎമ്മിന് തിരിച്ചടി ; വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന...

0
കൊച്ചി: നിയമസഭാ കയ്യാങ്കളി കേസിൽ സിപിഎമ്മിന് തിരിച്ചടി. വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന...

അനധികൃത രാജ്യാന്തര പണമിടപാട് ; ഒമാനില്‍ പ്രവാസി അറസ്റ്റില്‍

0
മസ്‌കത്ത് : അനധികൃതമായി രാജ്യാന്തര പണമിടപാടുകള്‍ നടത്തിയ പ്രവാസിയെ റോയല്‍ ഒമാന്‍...

മത്സ്യബന്ധനത്തിനിടെ കായലിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം

0
ഹരിപ്പാട്: കായംകുളം കായലിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കായലിൽ വീണ് തൊഴിലാളിക്ക്...

കുമ്പഴയിലെ ബസ്സ് സ്റ്റോപ്പുകള്‍ ജംഗ്ഷനിലേക്ക് മാറ്റി സ്ഥാപിച്ചു – ഗതാഗതം കൂടുതല്‍ രൂക്ഷമാക്കി :...

0
പത്തനംതിട്ട: സ്ഥിരം അപകടമേഖലയായ കുമ്പഴയില്‍ തലതിരിഞ്ഞ ട്രാഫിക് പരിഷ്കാരവുമായി പത്തനംതിട്ടയിലെ മോട്ടോര്‍...