ക​ട​യി​ൽ ക​യ​റി അ​ക്ര​മം ന​ട​ത്തി​ ; 20കാരൻ പോലീസ് പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കൊ​ല്ലം: ക​ട​യി​ൽ ക​യ​റി അ​ക്ര​മം ന​ട​ത്തി​യ സം​ഘ​ത്തി​ലെ ഒ​രാ​ൾ അറസ്റ്റിൽ. മ​ണ​പ്പ​ള്ളി കാ​പ്പി​ത്ത​റ കി​ഴ​ക്ക​തി​ൽ കു​ഞ്ഞു​കു​ട്ട​ൻ എ​ന്ന മി​ഥു​ൻ​രാ​ജ് (20) ആ​ണ് അറസ്റ്റിലായത്. ക​രു​നാ​ഗ​പ്പ​ള്ളി പോ​ലീ​സാണ് പി​ടി​കൂടിയ​ത്. ക​ഴി​ഞ്ഞ ര​ണ്ടി​ന് അ​മ്പ​ല​മു​ക്കി​ന് സ​മീ​പ​മു​ള്ള മൊ​ബൈ​ൽ ക​ട​യു​ടെ മു​ന്നി​ൽ പ്ര​തി​ക​ൾ മ​റ്റൊ​രാ​ളു​മാ​യി വാ​ക്കു ത​ർ​ക്ക​മു​ണ്ടാക്കി. ഇ​വ​രോ​ട് ക​ട​യു​ടെ മു​ന്നി​ൽ നി​ന്ന് മാ​റി പോ​കാ​ൻ പ​റ​ഞ്ഞ​തി​ലു​ള്ള വി​രോ​ധം നി​മി​ത്തം അ​ടു​ത്ത ദി​വ​സം രാ​ത്രി വാ​ളും വ​ടി​യു​മാ​യെ​ത്തി​യ സം​ഘം മൊ​ബൈ​ൽ​ഫോ​ൺ ക​ട​യ്ക്കു​ള്ളി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റു​ക​യാ​യി​രു​ന്നു.

ക​ട​യു​ട​മ സ​നു​വി​നെ പ്ര​തി​ക​ൾ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും വെ​ട്ടി​പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും ചെ​യ്തു. ക​ട​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യ അ​ഭി​ലാ​ഷി​നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച ശേ​ഷം പ്ര​തി​ക​ൾ അ​വി​ടെ നി​ന്ന് ക​ട​ന്ന് ക​ള​യു​ക​യാ​യി​രു​ന്നു. ക​ട​യു​ട​മ സ​നു ന​ൽ​കി​യ പ​രാ​തി​യി​ൽ ക​രു​നാ​ഗ​പ്പ​ള്ളി പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ശേ​ഖ​രി​ച്ച് പ്ര​തി​ക​ളെ തി​രി​ച്ച​റി​യു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് സം​ഘ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഒ​ളി​വി​ൽ ക​ഴി​ഞ്ഞു​വ​രു​ന്ന മ​റ്റു പ്ര​തി​ക​ളെ ഉ​ട​ന​ടി പി​ടി​കൂ​ടു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീണ്ടും മഴ കനക്കും ; നാളെ നാല് ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട് മുന്നറിയിപ്പ്

0
കോഴിക്കോട് : സംസ്ഥാനത്ത് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മഴയെത്തുന്നു. നാളെ...

ചാക്കിൽക്കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം പുഴയിൽനിന്ന് കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ

0
മലപ്പുറം: ചാക്കിൽക്കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം പുഴയിൽനിന്ന് കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ്...

എ.എൻ ഷംസീറിന് എതിരായ പരാമർശത്തിൽ വെള്ളാപ്പള്ളി നടേശനെ തള്ളി വി.കെ സനോജ്

0
കോഴിക്കോട്: എ.എൻ ഷംസീറിന് എതിരായ പരാമർശത്തിൽ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി...

സംസ്ഥാനത്ത് ഓണ ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണ ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത. ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം...