കനത്ത മഴയിൽ വയനാട്ടിൽ റിസോട്ടിന് മുന്നിൽ നിന്ന 20 വർഷം പഴക്കമുള്ള ചന്ദനം മുറിച്ചു കടത്തി ; സിസിടിവി സാക്ഷി

For full experience, Download our mobile application:
Get it on Google Play

പുൽപ്പള്ളി : വയനാട്ടിലെ പുൽപ്പള്ളിയിൽ ലക്സ് ഇൻ റിസോട്ടിൻ്റെ മുന്നിൽ നിന്ന ചന്ദനം മുറിച്ചു കടത്തി. കഴിഞ്ഞ ദിവസം രാത്രിയാണ് ചന്ദനമോഷണം. എട്ടടി പൊക്കവും രണ്ടടി വണ്ണവുമുള്ള 20 വർഷം പഴക്കമുള്ള ചന്ദനമാണ് കളവ് പോയത്. രാത്രി പതിനൊന്നരയോടെയായിരുന്നു വെട്ടിക്കടത്തിയത്. പ്രതികൾ തടിയുമായി പോകുന്ന ദൃശ്യങ്ങൾ സമീപത്തെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. കനത്ത മഴയായതിനാൽ മരം മുറിക്കുന്നത് അറിഞ്ഞില്ലെന്നാണ് റിസോർട്ടിലെ ജീവനക്കാർ പറയുന്നത്. പുൽപ്പള്ളി പോലീസിനും വനംവകുപ്പിനും പരാതി നൽകിയിട്ടുണ്ട്. സമാനമായ മറ്റൊരു സംഭവത്തിൽ കടമാൻപാറയിലെ സ്വാഭാവിക ചന്ദന തോട്ടങ്ങളിൽ നിന്ന് 5 മരങ്ങളാണ് കഴിഞ്ഞ ദിവസം മോഷ്ടിക്കപ്പെട്ടത്.

വനം വകുപ്പിന് ലഭിച്ച വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ മരങ്ങൾ മുറിച്ചു കടത്തിയെന്ന് കണ്ടെത്തുകയായിരുന്നു. പതിനഞ്ച് മുതൽ 20 വർഷം വരെ പഴക്കമുള്ള മരങ്ങളാണ് കടത്തിയത്. മരങ്ങൾ നിന്ന ഭാഗം മണ്ണിട്ട് മൂടിയ നിലയിലായിരുന്നു. പ്രതികളാരാണെന്ന് കണ്ടെത്താനായിട്ടില്ല. മുമ്പും കടമാൻപാറയിൽ നിന്ന് ചന്ദനമരങ്ങൾ കടത്തിയിട്ടുണ്ട്. പക്ഷേ പ്രതികളെ കുറിച്ച് യാതൊരു തുമ്പുമില്ല. കടമാൻപാറയിൽ നിന്ന് വളരെ എളുപ്പത്തിൽ തമിഴ്നാട്ടിലേക്ക് കടക്കാം. അതിനാൽ തമിഴ്നാട്ടിലെ ചന്ദനകടത്ത് സംഘങ്ങളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...