സ്വകാര്യ ബസില്‍ 20കാരി പീഡനത്തിനിരയായി ; ഒരാള്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കാണ്‍പൂര്‍ : ഓടികൊണ്ടിരുന്ന സ്വകാര്യ ബസില്‍ 20കാരിയായ ദളിത് യുവതി പീഡനത്തിനിരയായി. കഴിഞ്ഞ ശനിയാഴ്ച്ച രാത്രിയാണ് സംഭവം. ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ നിന്നും രാജസ്ഥാനിലെ ജയ്പൂരിലേക്ക് യാത്ര ചെയ്യുകയായിരുന്ന യുവതിയാണ് പീഡനത്തിനിരയായത്. രാജസ്ഥാനിലെത്തും മുന്‍പ് ബസ് ജീവനക്കാരായ ആരിഫ് ഖാന്‍(22), ലളിത് കുമാര്‍(24) എന്നിവരാണ് ഇരുപതുകാരിയെ പീഡിപ്പിച്ചത്. ആരിഫിനെ അറസ്റ്റ് ചെയ്തതായി രാജസ്ഥാന്‍ പോലീസ് അറിയിച്ചു. ഒളിവില്‍ പോയ ലളിത് എന്നയാള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായും ഉടന്‍ പിടികൂടുമെന്നും പോലീസ് വ്യക്തമാക്കി.

ജോലി ആവശ്യത്തിനായി ജയ്പൂരിലേക്ക് പോവുകയായിരുന്നു പെണ്‍കുട്ടി. തിരക്കേറിയ ബസായതിനാലാണ് പെണ്‍കുട്ടി ഡ്രൈവറുടെ കാബിനില്‍ കയറി ഇരുന്നത്. യാത്ര പുറപ്പെട്ട ശേഷം ബസ് ജീവനക്കാര്‍ ഈ കാബിന്‍ ഉള്ളില്‍ നിന്ന് പൂട്ടുകയും പാട്ട് ഉറക്കെ വയ്ക്കുകയും ചെയ്തു. ഇതിനാലാണ് പീഡനവിവരം മറ്റ് യാത്രക്കാര്‍ അറിയാതിരുന്നത്. തുടര്‍ന്ന് യുവതി എമര്‍ജന്‍സി അലാറം മുഴക്കി മറ്റ് യാത്രക്കാരെ വിവരം അറിയിക്കുകയായിരുന്നു. ബസ് നിര്‍ത്തിയപ്പോഴാണ് ലളിത് ഓടി രക്ഷപെട്ടത്. ആരിഫിനെ യാത്രക്കാര്‍ ചേര്‍ന്ന് പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ധ്യതാ പരിശോധനയ്‌ക്കെത്തിയ 26കാരന് ഗർഭപാത്രം ; ഒടുവിൽ കാൻസറിൽ നിന്നും അത്ഭുതകരമായ രക്ഷപ്പെടൽ

0
ന്യൂഡല്‍ഹി: വിവാഹം കഴിഞ്ഞ് നാളുകളേറെ ആയിട്ടും കുട്ടികള്‍ ഉണ്ടാകാത്തതിനെ തുടര്‍ന്ന് ആശുപത്രിയില്‍...

സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി

0
തിരുവനന്തപുരം: ഐഎഎസ് തലപ്പത്ത് അഴിച്ചുപണിയുമായി സർക്കാർ. ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസിനെ...

എഡിജിപിയുടെ ചോദ്യങ്ങൾ‌ക്ക് മറുപടി നൽകാതിരുന്ന കൊല്ലം കരുനാ​ഗപ്പള്ളി പോലീസ് സ്റ്റേഷനിലെ പോലീസുകാർക്ക് മെമ്മോ

0
കൊല്ലം: മൈ പോലീസ് സ്റ്റേഷനെക്കുറിച്ചുള്ള എഡിജിപിയുടെ ചോദ്യങ്ങൾ‌ക്ക് മറുപടി നൽകാതിരുന്ന കൊല്ലം...

പേഴ്സണൽ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട് താൻ ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നതായി മുഖ്യമന്ത്രി വി.ഡി. സതീശൻ

0
തിരുവനന്തപുരം: മുൻ സർക്കാരിന്റെ കാലത്തെ പേഴ്സണൽ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട്...