21 ദിവസത്തെ ലോക്ക്ഡൗണ്‍; കൊറോണ പ്രതിരോധത്തിന് 15000 കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : 21 ദിവസത്തെ ലോക്ക്ഡൗണ്‍ കൊറോണ പ്രതിരോധത്തിന് 15000 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചു. വൈറസ് വ്യാപനം തടയുന്നതിന് വേണ്ടി കൈക്കൊള്ളാവുന്ന സകല നടപടി സ്വീകരിച്ചിട്ടും വൈറസ് പടര്‍ന്നു പിടിക്കുന്നു. ഇതിന് പരിഹാരം ഒന്നേയുള്ളു പരസ്പരം അകലം പാലിക്കുക. പ്രധാനമന്ത്രി പോലും സാമൂഹ്യ അകലം പാലിക്കുവാന്‍ ബാധ്യസ്ഥനാണ്. ഇന്ന് രാത്രി12 മണിമുതല്‍ രാജ്യമൊട്ടുക്കെ ലോക്ക്ഡൗണ്‍ ആക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. 21 ദിവസം നീണ്ടു നിര്‍ക്കുന്ന ലോക്ക്ഡൗണ്‍ അനുസരിച്ചില്ലെങ്കില്‍ അത് രാജ്യത്തിന് 21 വര്‍ഷം പിന്നോട്ടു പോകാനുള്ള വഴിയാകു.

നിങ്ങളൊരോരുത്തരം ഇപ്പോഴെവിടെയാണോ നില്‍ക്കുന്നത് അവിടെ തന്നെ കഴിയുക. പ്രധാന മന്ത്രി പറയുന്നതായിട്ട് കാണണ്ട നിങ്ങളില്‍ ഒരാളായിട്ട് കണ്ടാല്‍ മതി. മറ്റു സ്ഥലങ്ങളിലേയ്ക്കു പോകനോ അനുവാദമില്ല. ഈ ലോക്ക്ഡൗണ്‍ കാലാവധിയ്ക്കുള്ളി രോഗം നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് രാജ്യത്ത് വന്‍ നഷ്ടത്തിലേയ്ക്കു നയിക്കും. അതുകൊണ്ട് ഈ 21 ദിവസം നിര്‍ണായകമാണെന്നും അദ്ദേഹം ജനങ്ങളോടു പറഞ്ഞു .

വീടുകളില്‍ നിന്നും പുറത്തിങ്ങരുതെന്നും രോഗം പടരുവാനുള്ള ഒരു സാഹചര്യവും ഉണ്ടാക്കരുതെന്നും മോദി ജനങ്ങളോട് ആഹ്വാനം ചെയ്തു. കൊറോണ പടര്‍ന്നു പിടിക്കാതിരിക്കാന്‍ പ്രാര്‍ത്ഥനയക്കു മാത്രമേ സഹായിക്കാന്‍ കഴിയൂ. മറ്റുള്ളവരുടെ രോഗം ഭേദമാകുന്നതിന് പ്രവര്‍ത്തിക്കുന്ന ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ മറ്റു പാരാമെഡിക്കല്‍ പ്രവര്‍ത്തകര്‍ എന്നവര്‍ക്ക് വേണ്ടിയും പ്രാര്‍ത്ഥിക്കൂ. രാജ്യത്തിന് സാമ്പത്തിക സ്ഥിതി ഉയരുന്നതിനെക്കാളും പ്രാധാന്യം ജനങ്ങളാണ്.

കൊറോണ നിയന്ത്രിക്കുന്നതിന് 15000 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചു. എന്നാല്‍ സാധാരണ തൊഴിലാളികളുടെ ജീവിതം മുന്നോട്ടു കൊണ്ടു പോകുന്നതിന് വേണ്ട സാമ്പത്തിക പാക്കേജ് ഇപ്രാവശ്യവും അനുവദിച്ചിട്ടില്ല. ആരോഗ്യമേഖലയുടെ വികസനത്തിനു മാത്രമാണ് 15000 കോടിയുടെ പാക്കേജ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...