പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തീയിട്ട് കൊല്ലാൻ ശ്രമിച്ച് 21കാരൻ

For full experience, Download our mobile application:
Get it on Google Play

വിജയവാഡ : പ്രണയത്തിന്റെ പേരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തീയിട്ട് കൊല്ലാൻ ശ്രമിച്ച് 21കാരൻ. വിജയവാഡയ്ക്ക് സമീപത്തെ നന്ദ്യാലിലെ നന്ദികോട്കൂരിലാണ് സംഭവം. യുവാവിന്റെ ശല്യം മൂലം 17കാരിയെ വീട്ടുകാർ മുത്തശ്ശിയുടെ വീട്ടിലേക്ക് മാറ്റിയിരുന്നു. ഇവിടെയും എത്തി ശല്യം ചെയ്തിട്ടും പഠനം തുടരണമെന്നും പ്രണയത്തിന് താൽപര്യമില്ലെന്ന് 17കാരി യുവാവിനോട് വിശദമാക്കിയിരുന്നു. ഇതിൽ പ്രകോപിതനായി തിങ്കളാഴ്ച പുലർച്ചെ 17കാരിയുടെ പഠന മുറിയിൽ അതിക്രമിച്ച് കയറിയ ശേഷം പെൺകുട്ടിക്ക് പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഉച്ചത്തിൽ നിലവിളിക്കാതിരിക്കാൻ വായിൽ തുണി തിരുകിയ ശേഷമായിരുന്നു കൊടും ക്രൂരത.

പുകയും തീപിടിച്ചതും അയൽവാസികൾ വീട്ടിലേക്ക് എത്തിയപ്പോൾ കണ്ടത് പൊള്ളലേറ്റിട്ടും സംഭവ സ്ഥലത്ത് നിന്ന് രക്ഷപെടാൻ ശ്രമിക്കുന്ന യുവാവിനെയായിരുന്നു. സംഭവത്തിൽ വേൽദുർതി മണ്ഡലിലെ സമർലകോട്ട സ്വദേശിയായ രാഘവേന്ദ്ര എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഗുരുതരമായി പൊള്ളലേറ്റ ഇയാൾ ചികിത്സയിൽ കഴിയുകയാണ്. യുവാവിന്റെ ശല്യം സഹിക്കാൻ കഴിയാതെ വന്നതോടെ ആറ് മാസം മുൻപാണ് 17കാരി മുത്തശ്ശിയുടെ വീട്ടിലെത്തിയത്. ഇയാൾക്കെതിരെ നേരത്തെ പെൺകുട്ടിയുടെ വീട്ടുകാർ പോലീസിൽ പരാതിപ്പെട്ടിരുന്നതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സംസ്ഥാന നേതൃത്വത്തിന് പിശക് പറ്റിയപ്പോഴെല്ലാം അത് തിരുത്താന്‍ ഇടപെട്ടിട്ടുണ്ടെന്ന് എം.എ ബേബി

0
തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതിയില്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന് വിമര്‍ശനം. വീഴ്ചകള്‍...

ദേവപ്രശ്നവിധി : ദേവസ്വം ബോർഡ്‌ തീരുമാനം സ്വാഗതാർഹമെന്ന് തന്ത്രി മണ്ഡലം

0
തിരുവനന്തപുരം : ശബരിമല ദേവപ്രശ്നവിധി പഠിച്ച് നടപ്പാക്കുവാനുള്ള ദേവസ്വം ബോര്‍ഡിന്‍റെ തീരുമാനം...

ഇവിഎം ഹാക്ക് ചെയ്യാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ് ; കോൺഗ്രസ്‌ നേതാവിനെതിരെ ഗുരുതര പരാതി

0
കാസർഗോഡ്: ഇവിഎം ഹാക്ക് ചെയ്യാമെന്ന് വാഗ്ദാനം ചെയ്ത് വൻ തട്ടിപ്പ് നടത്തിയതായി...

തദ്ദേശ വകുപ്പിൽ 264 പേരെ കൂട്ടത്തോടെ സ്ഥലം മാറ്റാനുള്ള ഉത്തരവ് പുറത്തിറക്കി

0
തിരുവനന്തപുരം: തദ്ദേശ വകുപ്പിൽ കൂട്ട സ്ഥലംമാറ്റം. 264 പേരെയാണ് കൂട്ടത്തോടെ സ്ഥലം...