ലൈം​ഗികമായി പീഡിപ്പിച്ച 25കാരനെ കൊലപ്പെടുത്തി കുട്ടികൾ ; മൃതദേഹം കത്തിച്ചു

For full experience, Download our mobile application:
Get it on Google Play

ദില്ലി: ലൈംഗികാതിക്രമത്തിന് ഇരയാക്കിയ യുവാവിനെ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയും രണ്ട് സുഹൃത്തുക്കളും ചേർന്ന് കൊലപ്പെടുത്തി. വ്യാഴാഴ്ചയാണ് സംഭവം. ദില്ലി നിസാമുദ്ദീനിലാണ് 25കാരൻ കൊല്ലപ്പെട്ടത്. ഇയാളെ കുട്ടികൾ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. നിസാമുദ്ദീൻ ബസ്തി നിവാസികളാണ് കൊല നടത്തിയത്. ഇയാളുടെ മുഖം കല്ലുകൊണ്ട് വികൃതമാക്കുകയും തെളിവുകൾ നശിപ്പിക്കാൻ ശരീരത്തിന് തീകൊളുത്തുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു. പ്രതികളായ രണ്ട് 16 വയസുകാരെയും 17 വയസുകാരനെയും ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കിയ ശേഷം ഷെൽട്ടർ ഹോമിലേക്ക് അയച്ചതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

ആസാദ് എന്നയാളെ തങ്ങൾ കൊലപ്പെടുത്തിയെന്നും മൃതദേഹം ഖുസ്രോ പാർക്കിലാണെന്നും മൂവരും പോലീസിനോട് വെളിപ്പെടുത്തി. പാതി കത്തിക്കരിഞ്ഞ മൃതദേഹം കിടക്കുന്ന സ്ഥലത്ത് പോലീസ് എത്തി. ക്രൈം ആൻഡ് ഫോറൻസിക് സംഘം കുറ്റകൃത്യം നടന്ന സ്ഥലത്ത് പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി എയിംസിലേക്ക് അയച്ചെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ (സൗത്ത് ഈസ്റ്റ്) രാജേഷ് ദിയോ പറഞ്ഞു. കൊല്ലപ്പെട്ട ആസാദ് എന്ന യുവാവ് തങ്ങളിൽ ഒരാളെ പലതവണ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്ന് പിടിയിലായവർ പറഞ്ഞു.

വ്യാഴാഴ്ച രാത്രി 10 മണിയോടെയാണ് മൂവരും ചേർന്ന് ഇയാളെ ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തിയത്. മരിച്ചയാളുടെ തെളിവുകളും ഐഡന്റിറ്റിയും നശിപ്പിക്കാൻ ഉണങ്ങിയ പുല്ലും വസ്ത്രങ്ങളും ഉപയോഗിച്ച് മൃതദേഹം കത്തിക്കാൻ പ്രതികൾ ശ്രമിച്ചതായും ഡിസിപി പറഞ്ഞു. കൊലക്ക് ഉപയോ​​ഗിച്ച കുക്രി (ഒരുതരം കത്തി), കല്ലുകൾ, മരത്തടി എന്നിവ പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ഊർജിതമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിഎം ശ്രീ പദ്ധതിയില്‍ തുടരണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തിന് വീണ്ടും കേന്ദ്രത്തിന്‍റെ കത്ത്

0
തിരുവനന്തപുരം: പിഎം ശ്രീക്കായി സംസ്ഥാനത്തിന് മേൽ സമ്മർദം ചെലുത്തി വീണ്ടും കേന്ദ്രത്തിന്റെ...

ലഹരിക്കെതിരേ ‘ഡിജിറ്റൽ റെയ്ഡ്’ ; സാമൂഹിക മാധ്യമങ്ങൾ നിരീക്ഷിക്കാൻ എക്‌സൈസ് ഓഫീസർമാരെ നിയോഗിക്കും

0
കാസർഗോഡ് : ഇൻസ്റ്റഗ്രാമിലെയും ഫെയ്സ്ബുക്കിലെയും പുത്തൻ ട്രെൻഡുകൾ കണ്ട് സമയം കളയാൻ...

ടോറസ് ലോറി സ്കൂട്ടറിലിടിച്ചു ; ലോറിക്കും ബസിനും ഇടയിൽപ്പെട്ട് സ്കൂട്ടർ യാത്രികയുടെ കാൽ അറ്റു

0
എറണാകുളം: ടോറസ് ലോറി ഇടിച്ചിട്ടതിന് പിന്നാലെ ലോറിക്കും ബസിനും ഇടയിൽപ്പെട്ട് സ്കൂട്ടർ...

കുന്നംകുളത്ത് ക്ഷേത്രത്തിൽ മോഷണം ; പഞ്ചലോഹ വിഗ്രഹവും വെള്ളി ശംഖും കവർന്നു

0
കുന്നംകുളം : കുന്നംകുളം തെക്കേപ്പുറം മാക്കാലിക്കാവ് ക്ഷേത്രത്തിൽ മോഷണം. 15 കിലോ...