ബൈക്കിടിച്ച് 19കാരൻ മരിച്ചു ; അപകടസ്ഥലത്തേക്ക് പോകവെ കുടുംബം സഞ്ചരിച്ച വാഹനവും അപകടത്തിൽപ്പെട്ടു – 4 പേർ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ്: രണ്ട് വ്യത്യസ്ത അപകടങ്ങളിലായി ഒരുകുടുംബത്തിലെ നാല് പേരടക്കം അ‍ഞ്ചുപേർ മരിച്ചു. തെലങ്കാനയിലെ നൽഗൊണ്ട ജില്ലയിൽ എൻഎച്ച് 186ലാണ് അപകടമുണ്ടായതെന്ന് പോലീസ് പറഞ്ഞു. ബൈക്കി‌ടിച്ച് യുവാവ് മരിച്ചതറിഞ്ഞ് സ്ഥലത്തേക്ക് യാത്രതിരിച്ച കുടുംബാം​ഗങ്ങൾ സഞ്ചരിച്ച വാഹനവും അപകടത്തിൽപ്പെടുകയായിരുന്നു. അപകടത്തിൽ കാൽനടയാത്രക്കാരൻ ഉൾപ്പെടെ രണ്ട് പേർ മരിച്ചതായി പോലീസ് അറിയിച്ചു. മൂടൽമഞ്ഞുകാരണമുള്ള കാഴ്ച്ചക്കുറവാണ് അപകടത്തിന് കാരണമെന്നും പോലീസ് പറയുന്നു. കാൽനടയാത്രക്കാരായ നാഗരാജു (28), രാമാവത്ത് കേശവ് (19) എന്നിവരെ ബൈക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി പോലീസ് പറഞ്ഞു.

അപകടവിവരം അറിഞ്ഞ് രാമാവത്ത് കേശവിന്റെ കുടുംബം സംഭവസ്ഥലത്തേക്ക് പോകവെ, പാർവതിപുരത്തിന് സമീപം ടാറ്റ എയ്‌സ് വാഹനം ഓയിൽ ടാങ്കറുമായി കൂട്ടിയിടിക്കുകയായിരുന്നു. ടാറ്റ എയ്‌സിൽ യാത്ര ചെയ്ത ഏഴുപേരിൽ മൂന്നുപേർ സംഭവസ്ഥലത്തുവെച്ച് മരിച്ചു. നാലുപേരുടെ നില ഗുരുതരവുമാണ്. രാമവത് പാണ്ഡു (40), രാമവത് ഗാന്യ (40), രാമാവത് ബുജി (38) എന്നിവരാണ് മരിച്ചത്. മല്ലവാണി കുണ്ടതണ്ട ഗ്രാമത്തിൽ നിന്നുള്ളവരാണ് മരിച്ചത്. ഇവരുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മിരിയാലഗുഡ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറം മോർഫിങ് കേസിലെ പ്രതി ജീവനൊടുക്കാൻ ശ്രമിച്ചു

0
മലപ്പുറം : മലപ്പുറം മോർഫിങ് കേസിലെ പ്രതിയായ യുവാവ് ജീവനൊടുക്കാൻ ശ്രമിച്ചു....

പിഎം ശ്രീ : പദ്ധതി നടപ്പാക്കാതെ കേന്ദ്രഫണ്ട് ലഭിക്കില്ല, വിദ്യാർഥികൾക്ക് ലഭിക്കേണ്ട പ്രയോജനം...

0
ന്യൂഡൽഹി : പി.എം. ശ്രീ പദ്ധതി നടപ്പാക്കാൻ വൈകുന്നതിനാൽ കേന്ദ്രസർക്കാരിന്റെ മറ്റു...

ഒന്നര വയസുകാരിയുടെ കൊലപാതകം ; അമ്മ ക്രിസ്റ്റിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും

0
തിരുവനന്തപുരം: തിരുവനന്തപുരം മലയിന്‍കീഴ് വിളവൂർക്കലിലെ ഒന്നര വയസുകാരിയുടെ കൊലപാതകത്തിൽ അമ്മ ക്രിസ്റ്റിയുടെ...

തൊഴിലുറപ്പിൽനിന്ന് വിബി ജി റാംജിയിലേക്ക് മാറ്റം ; കേരളത്തിൽ ഒന്നരക്കോടി തൊഴിൽദിനങ്ങൾ കുറഞ്ഞതായി കണക്കുകൾ

0
കൊല്ലം : തൊഴിലുറപ്പിന്റെ പുതിയ പതിപ്പായ വിബി ജി റാംജി നടപ്പാക്കുന്നതുമായി...