ഒന്നര വയസുകാരിയുടെ കൊലപാതകം ; അമ്മ ക്രിസ്റ്റിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തിരുവനന്തപുരം മലയിന്‍കീഴ് വിളവൂർക്കലിലെ ഒന്നര വയസുകാരിയുടെ കൊലപാതകത്തിൽ അമ്മ ക്രിസ്റ്റിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. പോലീസ് കസ്റ്റഡിയിൽ എടുത്ത ക്രിസ്റ്റിയെ വിഷം കഴിച്ചെന്ന സംശയത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മകളെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കാൻ പദ്ധതിയിട്ടതായി ക്രിസ്റ്റി പോലീസിന് മൊഴി കൊടുത്തിട്ടുണ്ട്. എന്നാൽ മൊഴി പോലീസ് അന്വേഷിച്ചു വരികയാണ്. മരിച്ച ഇവാനയുടെ പോസ്റ്റ്മോർട്ടം നടപടികൾ ഇന്ന് പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. കൊലക്ക് പിന്നിൽ കുടുംബപ്രശ്നങ്ങളെന്നാണ് സൂചന. ഭർത്താവ് അഭിജിത്തിന് തന്നെ സംശയമായിരുന്നെന്നും തന്‍റെ വീട്ടിലേക്ക് പോലും വിട്ടിരുന്നില്ലെന്നും കുട്ടിയുടെ മാതാവ് ക്രിസ്റ്റി പോലീസിനോട് സമ്മതിച്ചു. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കാനായിരുന്നു ആലോചനയെന്നും കുട്ടി നിലത്ത് വീണ് പിടയുന്നത് കണ്ട് പരിഭ്രാന്തയായതോടെ അതിന് സാധിച്ചില്ലെന്നും മാതാവ് പറഞ്ഞു.

ക്രിസ്റ്റിയും അഭിജിത്തും തമ്മിൽ ഇന്നും വഴക്ക് നടന്നെന്നാണ് വിവരം. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിനിടെയാണ് മാതാവിന്‍റെ വെളിപ്പെടുത്തൽ. വൈകുന്നേരം നാല് മണിയോടെ കുഞ്ഞിന്‍റെ ബന്ധു കുട്ടിയോടൊപ്പം കളിക്കാനായി സ്ഥലത്തെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. കുഞ്ഞിന്‍റെ അനക്കം കേൾക്കാത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോൾ ഞാനെന്‍റെ കൊച്ചിനെ കൊന്നേയെന്ന് ക്രിസ്റ്റി അലറുകയായിരുന്നെന്ന് ബന്ധു പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

leopard

ഓവേലിയില്‍ കടുവയെ പിടിക്കാനായി സ്ഥാപിച്ച കൂട്ടില്‍ പുലി കുടുങ്ങി ; മുതുമലയിലെ ഉള്‍ക്കാട്ടിൽ തുറന്നുവിട്ടു

0
സുല്‍ത്താന്‍ബത്തേരി: വയനാട് അതിര്‍ത്തി പ്രദേശമായ തമിഴ്‌നാട്ടിലെ ഓവേലിയില്‍ കടുവയെ പിടിക്കാന്‍ സ്ഥാപിച്ച...

കാലിഫോർണിയ ഇരട്ടക്കൊലപാതകം : നിർണ്ണായക തെളിവുകൾ കണ്ടെത്തി ; കുറ്റപത്രം സമർപ്പിച്ച് പോലീസ്

0
കാലിഫോർണിയ : സിലിക്കൺ വാലിയെയും പ്രവാസി മലയാളി സമൂഹത്തെയും ഒന്നടങ്കം ഞെട്ടിച്ച...

മലപ്പുറം മോർഫിങ് കേസിലെ പ്രതി ജീവനൊടുക്കാൻ ശ്രമിച്ചു

0
മലപ്പുറം : മലപ്പുറം മോർഫിങ് കേസിലെ പ്രതിയായ യുവാവ് ജീവനൊടുക്കാൻ ശ്രമിച്ചു....

പിഎം ശ്രീ : പദ്ധതി നടപ്പാക്കാതെ കേന്ദ്രഫണ്ട് ലഭിക്കില്ല, വിദ്യാർഥികൾക്ക് ലഭിക്കേണ്ട പ്രയോജനം...

0
ന്യൂഡൽഹി : പി.എം. ശ്രീ പദ്ധതി നടപ്പാക്കാൻ വൈകുന്നതിനാൽ കേന്ദ്രസർക്കാരിന്റെ മറ്റു...