പിഎം ശ്രീ : പദ്ധതി നടപ്പാക്കാതെ കേന്ദ്രഫണ്ട് ലഭിക്കില്ല, വിദ്യാർഥികൾക്ക് ലഭിക്കേണ്ട പ്രയോജനം സർക്കാർ ഇല്ലാതാക്കുന്നു ; രാജീവ് ചന്ദ്രശേഖർ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : പി.എം. ശ്രീ പദ്ധതി നടപ്പാക്കാൻ വൈകുന്നതിനാൽ കേന്ദ്രസർക്കാരിന്റെ മറ്റു വിദ്യാഭ്യാസ ഫണ്ടുകളും കേരളത്തിന് നൽകാനാവാത്ത സ്ഥിതിയാണെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രൾഹാദ് ജോഷി അഭിപ്രായപ്പെട്ടെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കേന്ദ്രമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമാണ് ഇക്കാര്യം പ്രസ്താവനയിൽ അറിയിച്ചത്. ‘കേരളം എത്രയുംവേഗം പി.എം. ശ്രീ നടപ്പാക്കുമെന്നാണ് പ്രതീക്ഷയെന്ന് പ്രൾഹാദ് ജോഷി പറഞ്ഞു. എൽ.ഡി.എഫും യു.ഡി.എഫും സങ്കുചിതരാഷ്ട്രീയംപറഞ്ഞ് സംസ്ഥാനത്തെ പാവപ്പെട്ട വിദ്യാർഥികൾക്ക് ലഭിക്കേണ്ട പ്രയോജനം ഇല്ലാതാക്കുകയാണ്.” -രാജീവ് ചന്ദ്രശേഖർ കുറ്റപ്പെടുത്തി.

അഴിമതിയും നിയമനത്തിലെ കാലതാമസവുംകാരണം വലയുന്ന കേരളത്തിലെ പി.എസ്.സി. റാങ്ക് ഹോൾഡർമാരുടെ അവസ്ഥയും തൊഴിലില്ലായ്മയും മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് വാഗ്ദാനം ചെയ്താണ് യു.‍ഡി.എഫ്. സർക്കാർ അധികാരത്തിൽവന്നത്. 120 ദിവസം കഴിഞ്ഞിട്ടും ആ വാഗ്ദാനങ്ങൾ പാലിക്കപ്പെട്ടില്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒന്നര വയസുകാരിയുടെ കൊലപാതകം ; അമ്മ ക്രിസ്റ്റിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും

0
തിരുവനന്തപുരം: തിരുവനന്തപുരം മലയിന്‍കീഴ് വിളവൂർക്കലിലെ ഒന്നര വയസുകാരിയുടെ കൊലപാതകത്തിൽ അമ്മ ക്രിസ്റ്റിയുടെ...

തൊഴിലുറപ്പിൽനിന്ന് വിബി ജി റാംജിയിലേക്ക് മാറ്റം ; കേരളത്തിൽ ഒന്നരക്കോടി തൊഴിൽദിനങ്ങൾ കുറഞ്ഞതായി കണക്കുകൾ

0
കൊല്ലം : തൊഴിലുറപ്പിന്റെ പുതിയ പതിപ്പായ വിബി ജി റാംജി നടപ്പാക്കുന്നതുമായി...

‘ബസ് ഓടിക്കുന്നവർ റോഡിലെ തമ്പുരാക്കൻമാരല്ല’, നിയമം കൈയിലെടുക്കാൻ ആരെയും അനുവദിക്കരുത് ; രൂക്ഷ വിമർശനവുമായി...

0
കൊച്ചി : ബസ് ഓടിക്കുന്നവർ റോഡിലെ തമ്പുരാക്കന്മാരല്ലെന്ന് ഹൈക്കോടതി. കഴിഞ്ഞദിവസം ഒരു...

ചിറയിൻകീഴ് കയ്യാങ്കളി ; രമ്യ ഹരിദാസിനെ താക്കീത് ചെയ്യണമെന്ന് കെപിസിസി അന്വേഷണ കമ്മീഷൻ

0
തിരുവനന്തപുരം: ചിറയിൻകീഴിലെ കയ്യാങ്കളിയുമായി ബന്ധപ്പെട്ട് രമ്യ ഹരിദാസിനെ താക്കീത് ചെയ്യണമെന്ന് കെപിസിസി...