ചിറയിൻകീഴ് കയ്യാങ്കളി ; രമ്യ ഹരിദാസിനെ താക്കീത് ചെയ്യണമെന്ന് കെപിസിസി അന്വേഷണ കമ്മീഷൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ചിറയിൻകീഴിലെ കയ്യാങ്കളിയുമായി ബന്ധപ്പെട്ട് രമ്യ ഹരിദാസിനെ താക്കീത് ചെയ്യണമെന്ന് കെപിസിസി അന്വേഷണ കമ്മീഷൻ. പ്രാദേശിക തർക്കത്തിൽ എംഎൽഎ എന്ന നിലയിൽ ഉത്തരവാദിത്തത്തോടെ പെരുമാറിയില്ലെന്നും രമ്യയുടെ നടപടി പാർട്ടിക്ക് നാണക്കേടുണ്ടാക്കിയെന്നും എം.എം. ഹസ്സൻ അധ്യക്ഷനായ സമിതി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ജനപ്രതിനിധിയായതിനാൽ കടുത്ത നടപടി വേണ്ടെന്നാണ് സമിതിയുടെ നിർദേശം. റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കെപിസിസി പ്രസിഡന്‍റ് ഉടൻ തീരുമാനമെടുക്കും. ചിറയിൻകീഴിലെ കയ്യാങ്കളി വിവാദവുമായി ബന്ധപ്പെട്ട് കെപിസിസി ഭാരവാഹി യോഗത്തിൽ രമ്യക്കെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു.രമ്യ ഹരിദാസിന് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് അന്വേഷണ സമിതി അധ്യക്ഷൻ എം.എം ഹസൻ യോഗത്തിൽ വ്യക്തമാക്കി.

സംയമനം പാലിക്കേണ്ട സമയങ്ങളിൽ ഉചിതമല്ലാത്ത നടപടികൾ സ്വീകരിച്ചുകൊണ്ട് പാർട്ടിയെ പ്രതിരോധത്തിലാക്കിയെന്നും എം.എം ഹസൻ പറഞ്ഞു. റിപ്പോർട്ട് വിശദമായി പരിശോധിച്ച ശേഷം മാത്രമായിരിക്കും നടപടിയെന്നും തിടുക്കപ്പെട്ട് യാതൊരു നടപടിയും ഉണ്ടാകില്ലെന്നും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും പ്രതികരിച്ചു. സംഭവം പാർട്ടിക്കും ജനപ്രതിനിധിയെന്ന പദവിക്കും പൊതുജനമധ്യത്തിൽ വലിയ നാണക്കേടുണ്ടാക്കിയെന്നാണ് നേതാക്കളുടെ വിമർശനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിഎം ശ്രീ : പദ്ധതി നടപ്പാക്കാതെ കേന്ദ്രഫണ്ട് ലഭിക്കില്ല, വിദ്യാർഥികൾക്ക് ലഭിക്കേണ്ട പ്രയോജനം...

0
ന്യൂഡൽഹി : പി.എം. ശ്രീ പദ്ധതി നടപ്പാക്കാൻ വൈകുന്നതിനാൽ കേന്ദ്രസർക്കാരിന്റെ മറ്റു...

ഒന്നര വയസുകാരിയുടെ കൊലപാതകം ; അമ്മ ക്രിസ്റ്റിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും

0
തിരുവനന്തപുരം: തിരുവനന്തപുരം മലയിന്‍കീഴ് വിളവൂർക്കലിലെ ഒന്നര വയസുകാരിയുടെ കൊലപാതകത്തിൽ അമ്മ ക്രിസ്റ്റിയുടെ...

തൊഴിലുറപ്പിൽനിന്ന് വിബി ജി റാംജിയിലേക്ക് മാറ്റം ; കേരളത്തിൽ ഒന്നരക്കോടി തൊഴിൽദിനങ്ങൾ കുറഞ്ഞതായി കണക്കുകൾ

0
കൊല്ലം : തൊഴിലുറപ്പിന്റെ പുതിയ പതിപ്പായ വിബി ജി റാംജി നടപ്പാക്കുന്നതുമായി...

‘ബസ് ഓടിക്കുന്നവർ റോഡിലെ തമ്പുരാക്കൻമാരല്ല’, നിയമം കൈയിലെടുക്കാൻ ആരെയും അനുവദിക്കരുത് ; രൂക്ഷ വിമർശനവുമായി...

0
കൊച്ചി : ബസ് ഓടിക്കുന്നവർ റോഡിലെ തമ്പുരാക്കന്മാരല്ലെന്ന് ഹൈക്കോടതി. കഴിഞ്ഞദിവസം ഒരു...