ട്രെയിനിൽ നിന്ന് ട്രാക്കിലേക്ക് ഇറങ്ങാൻ ശ്രമിക്കവെ ഇരുമ്പ് വേലിയുടെ കമ്പിയിൽ തല കുരുങ്ങി 27കാരന് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

മുംബൈ: ട്രെയിനിൽ നിന്ന് ട്രാക്കിലേക്ക് ഇറങ്ങാൻ ശ്രമിക്കവെ ഇരുമ്പ് വേലിയുടെ കമ്പിയിൽ തല കുരുങ്ങി 27കാരന് ദാരുണാന്ത്യം. മുംബൈ സെൻട്രൽ റെയിൽവെ സ്റ്റേഷനിൽ രാവിലെ 9.44നായിരുന്നു സംഭവം. മരണപ്പെട്ടയാളുടെ തിരിച്ചറിയിൽ രേഖകൾ അധികൃതർക്ക് ലഭിച്ചിട്ടുണ്ട്. ധില രാജേഷ് ഹമിറ ഭായ് എന്നാണ് മരിച്ച യുവാവിന്റെ പേരെന്ന് പിന്നീട് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. ട്രെയിൻ സ്റ്റേഷനിൽ വന്നു നിന്നപ്പോൾ യാത്രക്കാരനായ യുവാവ് പ്ലാറ്റ്ഫോമിലേക്ക് ഇറങ്ങുന്നതിന് പകരം എതിർവശത്തുള്ള വാതിലിലൂടെ ട്രാക്കിലേക്ക് ഇറങ്ങുകയായിരുന്നു. നാലാമത്തെ പ്ലാറ്റ്ഫോമിൽ ലോക്കൽ ട്രെയിൻ വന്നു നിന്ന ഉടനെയായിരുന്നു ഈ ശ്രമമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

എന്നാൽ ഇതിനിടെ യുവാവിന്റെ തല വേലിയിലെ ഇരുമ്പ് കമ്പിയിൽ കുടുങ്ങി ഗുരുതരമായി പരിക്കേറ്റു. ശരീരം കമ്പിയിൽ കുരുങ്ങിക്കിടക്കിടന്ന് ചോർന്ന വാർന്നാണ് മരണപ്പെട്ടത്. അധികൃതരും മറ്റ് യാത്രക്കാരും അറിയിച്ചത് അനുസരിച്ച് 108 ആംബുലൻസ് സ്ഥലത്തെത്തി. അപ്പോഴേക്കും അര മണിക്കൂർ പിന്നിട്ടിരുന്നു. 10.14ഓടെ എത്തിയ ആംബുലൻസിലെ ജീവനക്കാർ യുവാവിന്റെ മരണം സ്ഥിരീകരിച്ചു. മൃതദേഹം പിന്നീട് ആശുപത്രിയിലേക്ക് മാറ്റി. എങ്ങനെയാണ് അപകടം നടന്നതെന്ന് റെയിൽവെ അന്വേഷിക്കുന്നുണ്ട്. യാതക്കാർ ട്രെയിനിൽ നിന്നിറങ്ങുമ്പോൾ ഇത്തരം അപകടകരമായ വഴികൾ സ്വീകരിക്കരുതെന്ന് അധികൃതർ ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസ് : ഇഡി ഭീഷണിപ്പെടുത്തി ; മൊഴി പിൻവലിക്കാൻ സത്യവാങ്മൂലം നൽകി...

0
കൊച്ചി : എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ ഗുരുതര ആരോപണവുമായി പി എ മുഹമ്മദ്...

കടുത്ത വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയുടെ വയറ്റിൽനിന്ന് പുറത്തെടുത്തത് 14 പേനകളും അഞ്ച്...

0
പാലനാട്: ആന്ധ്രാപ്രദേശിലെ നരസാരോപേട്ടിൽ കടുത്ത വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച...

പിണറായിയുടെ രോമത്തിൽ തൊടാൻ കുഞ്ഞാലിക്കുട്ടി സാഹിബേ താങ്കളുടെ സർക്കാരിനാകുമോ? : കെ ടി ജലീൽ

0
മലപ്പുറം: സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരായ നടപടിയില്‍ എൻഫോഴ്സ്മെന്‍റ്...

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് : പ്രോസിക്യൂഷൻ അനുമതി നൽകാത്തതിൽ വിമർശനവുമായി ഹൈക്കോടതി

0
കൊച്ചി : വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ് തട്ടിപ്പിൽ വീണ്ടും...