ഓട് മേഞ്ഞ വീടിന്‍റെ മേൽക്കൂരയ്ക്ക് തീപിടിച്ച് 3 വയസുകാരി വെന്തുമരിച്ചു

For full experience, Download our mobile application:
Get it on Google Play

ഉത്തര്‍പ്രദേശ് : ഓട് മേഞ്ഞ വീടിന്‍റെ മേൽക്കൂരയ്ക്ക് തീപിടിച്ച് 3 വയസുകാരി വെന്തുമരിച്ചു. ഉത്തർപ്രദേശിലെ കൗശാംബിയിലാണ് സംഭവം. വീടിനുള്ളിൽ ഉറങ്ങുകയായിരുന്ന കുട്ടിയുടെ മേൽ മേൽക്കൂര വീഴുകയായിരുന്നു. വീട്ടിൽ സൂക്ഷിച്ചിരുന്ന അവശ്യസാധനങ്ങളും പണവും കത്തിനശിച്ചു. ബഹദൂർപൂർ ഗ്രാമത്തിൽ താമസിക്കുന്ന രാംബാബുവിന്‍റെ ഓട് മേഞ്ഞ വീട്ടിലാണ് തീപിടിത്തമുണ്ടായത്.

രാംബാബുവിന്‍റെ മൂന്ന് വയസുകാരിയായ മകൾ നന്ദിനി ഉള്ളിൽ ഉറങ്ങുകയായിരുന്നു. വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. അയൽവാസികൾ ഓടിയെത്തി തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും തീ ആളിപ്പടരുകയായിരുന്നു. ഇതിനിടയിൽ മേൽക്കൂര നന്ദിനിയുടെ മുകളിലേക്ക് വീണു. തീ നിയന്ത്രണവിധേയമായപ്പോഴേക്കും പെൺകുട്ടിയും സമീപത്ത് കെട്ടിയിട്ടിരുന്ന പശുവും വെന്തുമരിച്ചു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. അതേസമയം തീപിടുത്തത്തിന്‍റെ കാരണം ഇതുവരെ അറിവായിട്ടില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീണക്കെതിരായ ഇഡി നടപടി : ആഭ്യന്തരവകുപ്പിന്റെ മുന്നിൽ വിഷയം വന്നിട്ടില്ല ; ചെന്നിത്തല

0
ഡൽഹി : പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ മകൾ വീണാ വിജയനെതിരായ...

മാസപ്പടി കേസ് : ‘തന്റെ അക്കൗണ്ട് വഴി പണം കൈമാറിയിട്ടില്ല’ ; ആരോപണം തള്ളി...

0
തിരുവനന്തപുരം : മാസപ്പടി കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളിൽ തനിക്കെതിരെ...

ബസിൽ നിന്ന് മാലപൊട്ടിക്കൽ കേസ് ; വയനാട്ടില്‍ കവർച്ചാ സംഘത്തിലെ രണ്ട് പേർ കൂടി...

0
സുല്‍ത്താന്‍ ബത്തേരി : വയനാട്ടിലെ തിരക്കേറിയ സ്ഥലങ്ങളിലെത്തി സ്ത്രീകളുടെ മാല കവര്‍ച്ച...

യു എസ് അംബാസഡറുടെ കശ്മീർ പരാമർശം ; സ്വാഗതാർഹമെന്ന് കേന്ദ്രസർക്കാർ

0
ഡൽഹി : ജമ്മു കശ്മീർ ഇന്ത്യയുടെ പ്രധാന ഭാഗമെന്ന യു എസ്...