തമിഴ് സിനിമ തുനിവില്‍ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ബാങ്ക് കവർച്ചയ്ക്ക് ശ്രമിച്ച യുവാവ് അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

തമിഴ്നാട്‌ : തമിഴ് സിനിമ തുനിവില്‍ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ബാങ്ക് കവർച്ചയ്ക്ക് ശ്രമിച്ച യുവാവ് അറസ്റ്റിൽ. തമിഴ്‌നാട്ടിലെ തിരുപ്പൂർ ജില്ലയിലെ ധാരാപുരം മേഖലയിലാണ് സംഭവം. ആയുധങ്ങളുമായി എത്തിയ യുവാവിനെ ഒരു വൃദ്ധൻ കീഴ്‌പ്പെടുത്തി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. വയോധികൻ പ്രതിയെ പിടികൂടുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ വൈറലാണ്.

പോളിടെക്‌നിക് വിദ്യാർത്ഥി സുരേഷ് ആണ് അറസ്റ്റിലായത്. അജിത് കുമാർ നായകനായ തുനിവ് എന്ന ചിത്രത്തിലെ ബാങ്ക് കവർച്ചയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടായിരുന്നു മോഷണ ശ്രമം. ശനിയാഴ്ച ധാരാപുരത്തെ കാനറ ബാങ്ക് ശാഖയിൽ ബുർഖയും മുഖംമൂടിയും ധരിച്ച് ബോംബുമായി സുരേഷ് എത്തി. തുടർന്ന് തോക്കും കത്തിയും കാണിച്ച് ബാങ്ക് ജീവനക്കാരെയും ഇടപാടുകാരേയും ഭീഷണിപ്പെടുത്തുകയും ചെയ്തു.

ബാങ്കിന് ചുറ്റും നടക്കുന്നതിനിടെ സുരേഷിന്‍റെ ആയുധം കൈയിൽ നിന്ന് വഴുതി നിലത്ത് വീണു. ഇത് എടുക്കാൻ കുനിഞ്ഞപ്പോൾ കൌണ്ടറിന് മുന്നിൽ നിന്ന ഒരു വൃദ്ധൻ സുരേഷിന്‍റെ മേൽ ചാടിവീണ് ടവൽ ഉപയോഗിച്ച് പിടികൂടി. ഓൺലൈനായി വാങ്ങിയ കളിത്തോക്കും ഡമ്മി ബോംബുമായാണ് സുരേഷ് എത്തിയതെന്ന് പോലീസ് അറിയിച്ചു. വയോധികന്‍റെ ആക്രമണത്തിൽ സുരേഷിന് പരിക്കേറ്റു. പോലീസ് ഇയാളെ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി വിശദമായ അന്വേഷണം ആരംഭിച്ചു.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് മധ്യവയസ്കരായ സ്ത്രീയും പുരുഷനും തിരയിൽപ്പെട്ട് മരിച്ചു

0
കൊല്ലം : തിരയിൽപ്പെട്ട് മധ്യവയസ്കരായ സ്ത്രീയും പുരുഷനും മരിച്ചു. മടവൂർ പള്ളിക്കൽ...

മോൻസൺ കേസിൽ ബന്ധം ; പോലീസ് ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റത്തിൽ വിവേചനമെന്ന് ഹൈക്കോടതി

0
കൊച്ചി : മോൻസൺ മാവുങ്കൽ കേസുമായി ബന്ധപ്പെട്ട് നടപടി നേരിട്ടെന്നതിന്റെ പേരിൽ...

കടുത്ത സാമ്പത്തിക നടപടികള്‍ പ്രഖ്യാപിച്ച് ട്രംപ് ; ഇറാനെ സഹായിക്കുന്ന രാജ്യങ്ങള്‍ക്ക് വന്‍ സാമ്പത്തിക...

0
വാഷിംഗ്‌ടൺ : ഇറാനെതിരെ കടുത്ത സാമ്പത്തിക നടപടികള്‍ പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ്...

ട്രാഫിക് നിയമലംഘനം : സ്ഥിരം പ്രശ്‌നക്കാരെ കണ്ടെത്താൻ പോലീസ് ; സഹായത്തിന് എഐ

0
തിരുവനന്തപുരം : അപകടങ്ങൾക്കുകാരണക്കാരായ സ്ഥിരം ട്രാഫിക് നിയമലംഘകരെ എ.ഐ. സഹായത്തോടെ കുടുക്കാനൊരുങ്ങി...