Saturday, July 5, 2025 9:39 pm

പീഡിപ്പിക്കാന്‍ ശ്രമിച്ച 34കാരനെ വെടിവെച്ച് കൊലപ്പെടുത്തി ; ഇരയ്ക്ക് 11 വര്‍ഷം തടവ്

For full experience, Download our mobile application:
Get it on Google Play

അമേരിക്ക: കൗമാരപ്രായത്തിൽ തന്നെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ കൊലപ്പെടുത്തിയ 24കാരിക്ക് 11 വർഷത്തെ ജയിൽ ശിക്ഷ വിധിച്ച് യുഎസ് കോടതി. രണ്ടാം ഡിഗ്രി കുറ്റം ചുമത്തി നരഹത്യക്കാണ് 24കാരിയായ ക്രിസ്റ്റൽ കിസർ എന്ന യുവതിയെ കോടതി ശിക്ഷിച്ചതെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്തു. വിചാരണ പൂർത്തിയാകാൻ അഞ്ച് വർഷമെടുത്തതാണ് ശിക്ഷ 11 വർഷമായി കുറയാൻ കാരണമെന്ന് കനോഷ കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി മൈക്കൽ ഗ്രേവ്‌ലി ഔട്ട്‌ലെറ്റിനോട് പറഞ്ഞു. 2018-ൽ 17 വയസ്സുള്ളപ്പോഴാണ് കിസർ 34 കാരനായ റാൻഡൽ വോളാറിനെ വിസ്കോൺസിനിലെ കെനോഷയിലെ വീട്ടിൽ വെടിവച്ച് കൊലപ്പെടുത്തിയത്. തുടർന്ന് ഇയാളുടെ വീട് കത്തിക്കുകയും ഇയാളുടെ ബിഎംഡബ്ല്യു കാര്‍ മോഷ്ടിക്കുകയും ചെയ്തു.

ഫസ്റ്റ് ഡിഗ്രി മനഃപൂർവമായ നരഹത്യ, തീയിടൽ, കാർ മോഷണം, തോക്ക് കൈവശം വെക്കല്‍ തുടങ്ങി ഉൾപ്പെടെ കുറ്റങ്ങളാണ് ആദ്യം ചുമത്തിയത്. വോളാറിനെ പരിചയപ്പെടുമ്പോള്‍ കിസറിന് 16 വയസ്സായിരുന്നു. ഇയാൾ തന്നെ പലതവണ ലൈംഗികമായി ചൂഷണം ചെയ്തതായി യുവതി ആരോപിച്ചു. മരണസമയത്ത് വോളാറിനെതിരെ കേസെടുക്കാനുള്ള ഒരുക്കത്തിലിയാരുന്നുവെന്ന് പ്രോസിക്യൂട്ടറുടെ ഓഫീസും സ്ഥിരീകരിച്ചു. എന്നാൽ പ്രതി തന്നെ തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്ന് സംഭവ ശേഷം കിസർ ഒരു സൂചനയും നൽകിയിരുന്നില്ലെന്നും പ്രോസിക്യൂട്ടർമാർ പറഞ്ഞു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോന്നി താലൂക്ക് ആശുപത്രിക്ക് വേണം സ്വന്തമായി ഒരു ആംബുലൻസ്

0
കോന്നി : കോന്നിയിലെ സാധാരണക്കാരയാ ജനങ്ങൾ ആശ്രയിക്കുന്ന കോന്നി താലൂക്ക് ആശുപത്രിയിൽ...

ഷൊര്‍ണൂര്‍-എറണാകുളം പാത മൂന്നുവരിയാക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്

0
ന്യൂഡൽഹി: ഷൊര്‍ണൂര്‍-എറണാകുളം പാത മൂന്നുവരിയാക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്....

സൂംബ പദ്ധതിയെ വിമർശിച്ച ടി.കെ അഷ്‌റഫിനെ സസ്‌പെൻഡ് ചെയ്ത നടപടി വിവേചനമെന്ന് മുസ്‌ലിം സംഘടനാ...

0
കോഴിക്കോട്: സൂംബ പദ്ധതിയെ വിമർശിച്ച വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ നേതാവ്...

ഗാസ വംശഹത്യയില്‍ ഇസ്രയേലിനെതിരെ ഡിജിറ്റല്‍ പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് സി പി എം

0
തിരുവനന്തപുരം: ഗാസ വംശഹത്യയില്‍ ഇസ്രയേലിനെതിരെ ഡിജിറ്റല്‍ പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് സി...