നിർമാതാവ് ജോണി സാഗരികയുടെ മകളെ വീട്ടില്‍ കയറി ഭീഷണിപെടുത്തി ; കോയമ്പത്തൂർ ക്രൈം ബ്രാഞ്ച് എസിക്കെതിര കേസ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : നിര്‍മാതാവ് ജോണി സാഗരികയുടെ മകളെ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തുകയും അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്തെന്ന പരാതിയില്‍ കോയമ്പത്തൂര്‍ ക്രൈംബ്രാഞ്ച് അസിസ്റ്റന്‍റ് കമ്മിഷണര്‍ക്കെതിരെ കേസെടുത്ത് കൊച്ചി പോലീസ്. ജോണി സാഗരികയെ സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റ് ചെയ്തതിനു പിന്നാലെ ഒത്തുതീര്‍പ്പിനെന്നു പറഞ്ഞ് പോലീസ് സംഘം എതിര്‍ കക്ഷികള്‍ക്കൊപ്പം വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. ഇക്കഴിഞ്ഞ ജൂണ്‍ 2 ന് കൊച്ചി വൈറ്റിലയിലുളള ജോണി സാഗരികയുടെ ഫ്ളാറ്റിലേക്ക് കോയമ്പത്തൂര്‍ ക്രൈം ബ്രാഞ്ച് എസിപി പി.എന്‍.രാജനും സംഘവും എത്തിയത്.

ജോണി സാഗരിക സാമ്പത്തിക തട്ടിപ്പ് കേസില്‍ കോയമ്പത്തൂര്‍ ജയിലില്‍ കഴിയുന്നതിനിടെയായിരുന്നു തമിഴ്നാട് ക്രൈംബ്രാഞ്ച് സംഘം വൈറ്റിലയിലെത്തിയത്. യൂണിഫോമിലുളള എസിപി ഉള്‍പ്പെടെയുളള പോലീസുകാര്‍ക്കൊപ്പം ജോണി സാഗരികക്കെതിരെ പരാതി നല്‍കിയ ജിന്‍സ് തോമസും സംഘവും ഉണ്ടായിരുന്നു. ഫ്ളാറ്റിനുളളില്‍ കയറിയ സംഘം തന്നെ ഭീഷണിപ്പെടുത്തിയയെന്നും അപമാനിക്കാൻ ശ്രമിച്ചുവെന്നും ജോണി സാഗരികയുടെ മകള്‍ ഡിക്കിള്‍ ജോണി പറഞ്ഞു. വീട് പരിശോധനയ്ക്കായാണ് പോലീസ് സംഘം വന്നതെങ്കിലും പരാതിക്കാരനായ ജിന്‍സ് തോമസിന്‍റെയും സംഘത്തിന്‍റെയും ഇടനിലക്കാരെപ്പോലെയാണ് പോലീസ് പെരുമാറിയതെന്ന് ഡിക്കിള്‍ ആരോപിക്കുന്നു. സിനിമാ നിര്‍മാണത്തിനായി രണ്ടേ മുക്കാല്‍ കോടി രൂപ വാങ്ങി കബളിപ്പിച്ചെന്ന കോയമ്പത്തൂര്‍ സ്വദേശി ദ്വാരക് ഉദയശങ്കറിന്‍റെ പരാതിയിലാണ് ജോണി സാഗരിക അറസ്റ്റിലായത്. ദ്വാരകിന്‍റെ ബിസിനസ് പങ്കാളിയായ ജിന്‍സും ജോണി സാഗരികക്കെ തിരെ കേസ് നല്‍കിയിട്ടുണ്ട്. അതേസമയം തന്‍റെ പിതാവിനെതിരായ കേസുകളും കെട്ടിച്ചമച്ചതാണെന്ന് മകള്‍ പറയുന്നു. നിര്‍മാതാവായ ജിന്‍സ് തോമസ്, ലിന്‍റോ, ലിന്‍സണ്‍ എന്നിവരും കോയമ്പത്തൂര്‍ ക്രൈംബ്രാഞ്ച് എസിപിയ്ക്കൊപ്പം കേസില്‍ പ്രതികളാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...