മുംബൈ : 20 മാസം പ്രായമുള്ള പെൺകുഞ്ഞിനെ 35 കാരൻ പീഡിപ്പിച്ചു. അയൽവാസിയായ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ മാതാപിതാക്കൾ പോലീസിനെ സമീപിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. പ്രതിയും ഇരയും ഒരേ പ്രദേശവാസികളാണെന്ന് പോലീസ് പറഞ്ഞു. കുട്ടിയുടെ അമ്മ വീട്ടിൽ ഇല്ലാതിരുന്ന സമയത്തായിരുന്നു പീഡനം. പെൺകുഞ്ഞിനെ പ്രതി തന്റെ വീട്ടിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് മുംബൈ പോലീസ് വൃത്തങ്ങൾ അറിയിച്ചു. വീട്ടിലെത്തിയ ശേഷം കുട്ടി നിർത്താതെ കരയുന്നത് കണ്ട് അമ്മയ്ക്ക് സംശയം തോന്നി.
പെൺകുട്ടിയെ മാതാവ് അടുത്തുള്ള ആശുപത്രിയിലെത്തിച്ചപ്പോൾ ബലാത്സംഗത്തിനിരയായെന്ന് ഡോക്ടർമാർ അറിയിച്ചു. പിന്നാലെ കുടുംബം പോലീസിൽ പരാതി നൽകി. അമ്മയുടെ പരാതിയിൽ വർളി പോലീസ് പ്രതിക്കെതിരെ ഐപിസി സെക്ഷൻ 376, പോക്‌സോ നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ എന്നിവ പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി വൃത്തങ്ങൾ അറിയിച്ചു.
ജോലി ഒഴിവുകള്‍
പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജര്‍, വീഡിയോ എഡിറ്റര്‍ എന്നീ ഒഴിവുകള്‍ ഉണ്ട്. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റാ മെയില്‍ ചെയ്യുക [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.