ഉത്തര്‍പ്രദേശ് : ഉത്തർപ്രദേശിലെ ആഗ്രയിൽ കെട്ടിടങ്ങൾ തകർന്ന് 4 വയസുകാരി മരണപ്പെട്ടു. ഉത്ഖനനത്തിനിടെയായിരുന്നു അപകടം. ഉത്ഖനനത്തെ തുടർന്ന് 6 വീടുകളും ഒരു ക്ഷേത്രവും തകർന്നു. ഈ കെട്ടിടങ്ങൾക്കിടയിൽ പെട്ട് കുഞ്ഞ് മരണപ്പെടുകയായിരുന്നു. രാവിലെ ഏഴ് മണിയോടെ നടന്ന അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. കെട്ടിട അവശിഷ്ടങ്ങളിൽ മൂന്ന് പേരാണ് കുടുങ്ങിയത്. വിവേക് കുമാർ, പെണ്മക്കളായ വിദേഹി (5), രുസാലി (4) എന്നിവരെ രക്ഷപെടുത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രുസാലി മരണപ്പെട്ടു.
ഉത്ഖനനത്തിനിടെ ആഗ്രയിൽ കെട്ടിടങ്ങൾ തകർന്ന് 4 വയസുകാരിക്ക് ദാരുണാന്ത്യം
RECENT NEWS
Advertisment