ചേർത്തലയിൽ കഞ്ചാവ് ബീഡി വലിക്കുന്നതിനിടെ സ്വകാര്യബസ് ഡ്രൈവർ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: ചേർത്തലയിൽ കഞ്ചാവ് ബീഡി വലിക്കുന്നതിനിടെ സ്വകാര്യബസ് ഡ്രൈവർ പിടിയിൽ. മാരാരിക്കുളം സ്വദേശി ജപ്പാൻ എന്ന് വിളിക്കുന്ന അലക്സാണ് അറസ്റ്റിൽ ആയത്. ഇന്ന് ചേർത്തലയിലെ ബസ് സ്റ്റാൻഡിന് സമീപത്ത് നിന്ന് ഇയാൾ കഞ്ചാവ് ബീഡി വലിക്കുന്നതിനിടെയാണ് എക്സൈസിന്റെ പിടിയിലായത്. ഇയാൾ‌ സ്ഥിരമായി കഞ്ചാവ് ബീഡി വലിക്കുന്നയാളാണ് എന്നാണ് എക്സൈസ് കണ്ടെത്തിയിരിക്കുന്നത്. ഈ ഡ്രൈവറെക്കുറിച്ച് യാത്രക്കാർ നിരന്തരം പരാതി ഉന്നയിച്ചിരുന്നു. പരാതിയെ തുടർന്നാണ് എക്സൈസ് ഇയാളെ നിരീക്ഷിക്കാൻ തുടങ്ങിയത്. ഇയാളുടെ പക്കൽ നിന്ന് 8 ​ഗ്രാം ക‍ഞ്ചാവും കണ്ടെടുത്തിട്ടുണ്ട്. ഇയാൾക്ക് എവിടെ നിന്നാണ് കഞ്ചാവ് ലഭിച്ചത്, മറ്റാർക്കെങ്കിലും വിതരണം ചെയ്യുന്നുണ്ടോ, പ്രൈവറ്റ് ബസ് ഡ്രൈവർമാർക്ക് ഇതിൽ ഏതെങ്കിലും തരത്തിൽ ബന്ധമുണ്ടോ എന്ന കാര്യങ്ങളുൾപ്പെടെ എക്സൈസ് പരിശോധിക്കുന്നുണ്ട്. ഇയാളെ എക്സൈസ് കൂടുതൽ ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ടാറ്റാ പ്രതിനിധികളുമായി ചർച്ച നടത്തിയെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞത് കള്ളമല്ലെന്ന് വ്യവസായ...

0
തിരുവനന്തപുരം: ടാറ്റാ പ്രതിനിധികളുമായി ചർച്ച നടത്തിയെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ...

വടശ്ശേരിക്കര കല്ലാറ്റിൽ ഹോട്ടൽ ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി

0
വടശേരിക്കര : വടശ്ശേരിക്കര കല്ലാറ്റിൽ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി. കൊല്ലം പാരിപ്പള്ളി...

ജപ്പാനിൽ ‘പ്രേതബാധ’യുള്ള വീടുകളിൽ താമസിക്കാൻ ആളുകളെ തേടുന്നു ; പ്രതിഫലം 52,000 രൂപ

0
ടോക്കിയോ: അമാനുഷിക ശക്തികളെ പേടിയില്ലെന്ന് അവകാശപ്പെടുന്ന ധൈര്യശാലികൾക്ക് വൻ വരുമാനം നേടാൻ...

​അമേരിക്കൻ വിസ നിയമങ്ങളിൽ കർശന നിയന്ത്രണം; ഉന്നതപഠനത്തിന് തയ്യാറെടുക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾ ആശങ്കയിൽ

0
വാഷിംഗ്ടൺ: അമേരിക്കൻ വീസ നയത്തിൽ വരുത്തിയ നിർണായക മാറ്റങ്ങൾ ഇന്ത്യൻ വിദ്യാർഥികൾക്കിടയിലും...