കുറ്റ്യാടിയില്‍ അയല്‍വാസികളെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി ; ഇരുമരണങ്ങള്‍ക്കും തമ്മില്‍ ബന്ധമുണ്ടെന്ന് പോലീസ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കുറ്റ്യാടിയില്‍ അയല്‍വാസികളെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വണ്ണാത്തിപ്പൊയില്‍ സ്വദേശി ബാബുവിനെ വീട്ടില്‍ കഴുത്തു മുറിഞ്ഞ നിലയിലും അയല്‍വാസി രാജീവനെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടത്. ഇതില്‍ ബാബുവിന്‍റേത് കൊലപാതകമാണെന്നാണ് തൊട്ടില്‍പ്പാലം പോലിസിന്‍റെ പ്രാഥമിക നിഗമനം.

ബാബുവിന്‍റെ കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റതിന് പുറമേ വയറില്‍ കുത്തേറ്റിട്ടുമുണ്ട്. രാജീവന്‍റേത് ആത്മഹത്യ തന്നെയാണെന്നാണ് വിലയിരുത്തല്‍. ഇരുമരണങ്ങള്‍ക്കും തമ്മില്‍ ബന്ധമുണ്ടെങ്കിലും അതെന്താണെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇരുവരുടേയും ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും അയല്‍വാസികളുടേയും മൊഴി എടുത്തെങ്കിലും കാര്യമായ തുമ്പ് ലഭിച്ചിട്ടില്ലെന്നും പോലീസ് പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നൗഷാദ് ഇന്നും ജീവിക്കുന്നു : മകളിലൂടെ ……

0
പത്തനംതിട്ട : മലയാളികൾക്ക് ഒരുകാലത്ത് ‘നൗഷാദ്’ എന്ന പേര് കേൾക്കുമ്പോൾ ആദ്യം...

വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനം : ദീപ്തി മേരി വർഗീസിനും അയിഷാ പോറ്റിയ്ക്കും...

0
തിരുവനന്തപുരം : യുവജന കമ്മീഷൻ അധ്യക്ഷ സ്ഥാനത്ത് മുൻ സർക്കാർ നിയമിച്ച...

ഓണാവധിക്ക് ശേഷം തിരികെ മടങ്ങുന്നവർക്ക് ആശ്വാസമായി സ്‌പെഷ്യൽ ട്രെയിൻ

0
തിരുവനന്തപുരം: ഓണാവധിക്ക് ശേഷം തിരികെ മടങ്ങുന്നവർക്ക് ആശ്വാസമായി സ്‌പെഷ്യൽ ട്രെയിൻ....

പിച്ച് റോളർ ശരീരത്തിലൂടെ കയറിയിറങ്ങി എട്ടുവയസ്സുകാരന് ദാരുണാന്ത്യം

0
ഗുരുഗ്രാം: പിച്ച് റോളർ ശരീരത്തിലൂടെ കയറിയിറങ്ങി ക്രിക്കറ്റ് പരിശീലനകേന്ദ്രത്തിൽ കളിച്ചുകൊണ്ടിരുന്ന...