ഭാര്യയേയും രണ്ട് പെൺമക്കളേയും വീടിനുള്ളിലിട്ട് കത്തിച്ച് 45കാരൻ

For full experience, Download our mobile application:
Get it on Google Play

അഹമ്മദ് നഗർ : ഭാര്യയേയും രണ്ട് പെൺമക്കളേയും വീട്ടിനുള്ളിലിട്ട് പൂട്ടിയ ശേഷം വീടിന് തീ വെച്ച് കർഷകൻ. മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിലാണ് സംഭവം. പിംപാലഗാവ് ലങ്ക ഗ്രാമത്തിലെ വീട്ടിൽ വെച്ചാണ് സുനിൽ ലാങ്കടേ എന്ന 45കാരൻ 13, 14 വയസുള്ള പെൺമക്കളേയും 36കാരിയായ ഭാര്യയേയും ക്രൂരമായി കൊലപ്പെടുത്തിയത്. ഭാര്യയ്ക്ക് അവിഹിത ബന്ധം ഉണ്ടെന്ന് ആരോപിച്ച് സുനിൽ വീട്ടിൽ ബഹളമുണ്ടാക്കുന്നത് പതിവായിരുന്നു. തിങ്കളാഴ്ച രാവിലെ ഭാര്യയേയും പെൺമക്കളേയും വീട്ടിനുള്ളിലിട്ട് പൂട്ടിയ ശേഷം വീടിന് പെട്രോൾ ഒഴിച്ച് തീ വെയ്ക്കുകയായിരുന്നു 45കാരൻ ചെയ്തത്. സംഭവത്തിൽ സുനിലിനെ പോലീസ് അറസ്റ്റ് ചെയ്തു. വീട്ടിൽ തീ പിടിച്ചതോടെ ലീലയും മക്കളും സഹായത്തിനായി കരഞ്ഞ് നിലവിളിച്ചെങ്കിലും സഹായിക്കാൻ സുനിൽ ശ്രമിച്ചില്ല.

ബഹളം കേട്ട് അയൽവാസികൾ ഓടിയെത്തിയപ്പോഴേയ്ക്കും വീട് ഏറെക്കുറെ പൂർണമായി കത്തിയമർന്നിരുന്നു. സാരമായി പൊള്ളലേറ്റ മൂന്ന് പേരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. കർഷകനായിരുന്ന സുനിൽ അടുത്തിടെ ഓട്ടോറിക്ഷ ഓടിക്കാൻ ആരംഭിച്ചിരുന്നു. ഞായറാഴ്ച ഓട്ടോറിക്ഷ കേടായെന്ന് പറഞ്ഞാണ് പരിചയമുള്ള പെട്രോൾ പമ്പിൽ നിന്ന് ഇയാൾ ഇന്ധനം വാങ്ങിയത്. കൊല്ലപ്പെട്ട പെൺമക്കളേ കൂടാതെ മൂന്ന് മക്കൾ കൂടിയുണ്ട് ദമ്പതികൾക്ക്. ഇവർ ബന്ധുവീടുകളിൽ ആയതാണ് കുട്ടികൾക്ക് രക്ഷയായത്. ഇന്ത്യൻ ശിക്ഷാ നിയമം 302, 342, 504, 506 അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് 45കാരനെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാല മോഷണ സംഘത്തിലെ രണ്ട് സ്ത്രീകള്‍ പോലീസ് പിടിയില്‍

0
മീനങ്ങാടി: ജില്ലയിലുടനീളം നാട്ടുകാരെ ആശങ്കയിലാഴ്ത്തിയ മാല കവര്‍ച്ചാ സംഘത്തിലെ രണ്ട് സ്ത്രീകള്‍...

ഇന്ത്യയുമായി രാഷ്ട്രീയ-സാമ്പത്തിക പങ്കാളിത്തം ശക്തമാക്കണം ; അഭ്യർത്ഥനയുമായി അഫ്ഗാൻ എംബസി

0
ന്യൂഡൽഹി: മേഖലയിൽ സുസ്ഥിരതയും സാമ്പത്തിക അഭിവൃദ്ധിയും ഉറപ്പാക്കാൻ ഇന്ത്യയുമായി കൂടുതൽ ആഴത്തിലുള്ള...

കടയിൽ സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി

0
തൃശൂര്‍: കുട്ടികള്‍ക്കും യുവാക്കള്‍ക്കും മറ്റും വില്‍പന നടത്തുന്നതിനായി സൂക്ഷിച്ച നിരോധിത പുകയില...

ബിഹാർ വിദ്യാർഥി പ്രതിഷേധം : പോലീസ് അമിതാധികാരം പ്രയോഗിച്ചില്ലെന്ന് സുപ്രീംകോടതിയിൽ ബിഹാർ സർക്കാർ

0
ന്യൂഡൽഹി: ബിഹാറിൽ നീറ്റ് പരീക്ഷയ്ക്കെതിരെ നടന്ന വിദ്യാർഥി പ്രതിഷേധത്തിന് നേരെ പോലീസ്...