സുൽത്താൻ ബത്തേരി സ്വദേശിയായ 45-കാരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു.വയനാട് സുൽത്താൻ ബത്തേരി സ്വദേശിയായ 45 -കാരനാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഏഴാമത്തെയാൾക്കാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്. ഇയാൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.. കോഴിക്കോട് ഓമശ്ശേരി സ്വദേശിയായ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്റെ നില ഗുരുതരമായി തുടരുന്നു. മലപ്പുറം ചേലമ്പ്രം സ്വദേശിയായ യുവാവ്‌ കഴിഞ്ഞ 21 ദിവസമായി കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. മസ്തിഷ്ക ജ്വരം ബാധിച്ച മരിച്ച താമരശ്ശേരി സ്വദേശിയായ കുട്ടിയുടെ ഏഴു വയസുള്ള സഹോദരനും ചികിത്സയിലാണ്. ഈ കുട്ടിയുടെ മൂത്ത സഹോദരനും രോഗ ലക്ഷണങ്ങളോടെ മെഡിക്കൽ കോളജിൽ നിരീക്ഷണത്തിലാണ്.

മലപ്പുറം സ്വദേശിയായ 49 കാരനും ചേളാരി സ്വദേശിയായ പതിനൊന്നുകാരിയും അന്നശ്ശേരി സ്വദേശിയായ 38കാരനുമാണ് അമീബിക് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന മറ്റുള്ളവർ. ഇതിനിടെയാണ് തിരുവനന്തപുരത്ത് ബാലരാമപുരം സ്വദേശിയായ 49കാരൻ പനി ബാധിച്ച് മരിച്ചത്. കാലിലെ മുറിവിലെ അണുബാധയെ തുടർന്ന് ചികിത്സയിലായിരന്നു. അമീബിക് മസ്തിഷ്ക ജ്വരമാണെന്ന സംശയത്തില്‍ ജലാശയങ്ങളിലെ വെള്ളം പരിശോധനയ്ക്ക് അയച്ചു. സമീപത്തെ കുളങ്ങളിൽ ഇറങ്ങരുതെന്ന് ആരോഗ്യ വകുപ്പ് സമീപവാസികള്‍ക്ക് മുന്നറിയിപ്പ് നൽകി. രോഗ ബാധയുടെ ഉറവിടം കണ്ടെത്താനുള്ള പരിശോധനകള്‍ പുരോഗമിക്കുകയാണ്. പ്രതിരോധ പ്രവർത്തനങ്ങളും ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുല്ലപ്പെരിയാറിൽ കേരളത്തിൻ്റെ ആവശ്യം പരിഗണിക്കും ; ഉറപ്പുനൽകി വിദഗ്ധ സമിതി

0
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് സുരക്ഷാ പരിശോധന...

ഉപനേതാവ് പദവി : പിണറായി വിജയനുമായി നേരിട്ടുള്ള ചർച്ചയ്ക്കില്ലെന്ന് സി പി ഐ

0
തിരുവനന്തപുരം : നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ച തർക്കത്തിൽ മുഖ്യമന്ത്രി...

വർക്ക് ഫ്രം ഹോം നിർത്തലാക്കുന്നു ; 3000 ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാൻ ഊബർ

0
മുംബൈ : ഊബർ കൂട്ടപ്പിരിച്ചുവിടലിനൊരുങ്ങുന്നു. ആഗോളതലത്തിൽ 3000 പേരെ പിരിച്ചുവിടാനാണ് നീക്കം....

ബെംഗളൂരു നഗരത്തിൽ ഇന്നും നാളെയും കോഴിക്കടകൾ പ്രവർത്തിക്കില്ല

0
ബെംഗളൂരു: ബെംഗളൂരു നഗരത്തിൽ ഇന്നും നാളെയും കോഴിക്കടകൾ പ്രവർത്തിക്കില്ല. ചിക്കൻ കടകളിൽ...