Saturday, January 4, 2025 8:51 am

ദുർമന്ത്രവാദം ചെയ്തുവെന്നാരോപിച്ച് 45കാരിയെ തീ വച്ചുകൊന്ന് നാട്ടുകാർ

For full experience, Download our mobile application:
Get it on Google Play

ഹൈദരബാദ്: ദുർമന്ത്രവാദം ചെയ്തുവെന്നാരോപിച്ച് 45കാരിയെ തീ വച്ചുകൊന്ന് നാട്ടുകാർ. ഹൈദരബാദിന് സമീപമുള്ള മേഡകിലാണ് ഞെട്ടിക്കുന്ന ദാരുണ സംഭവം നടന്നിരിക്കുന്നത്. ദ്യാഗല മുത്തവ്വ എന്ന 45കാരിയേയാണ് ഏഴിലധികം പേർ ചേർന്ന് ജീവനോടെ ചുട്ടുകൊന്നത്. സംഭവത്തിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നാണ് പോലീസ് അറിയിച്ചത്. മേഡക് ജില്ലാ തലസ്ഥാനത്ത് നിന്നും ഏറെ ദൂരെ അല്ലാതെയുള്ള രാമായംപേട്ട് മണ്ഡലിലെ കാട്രിയാൽ ഗ്രാമത്തിലാണ് വ്യാഴാഴ്ച വൈകുന്നേരം അതിക്രൂരമായ സംഭവം നടന്നത്. രാത്രി പത്ത് മണിയോടെ നാട്ടുകാരായ അക്രമികൾ 45കാരിയുടെ വീട്ടിലേക്കെത്തി അക്രമികൾ ഇവരെ കമ്പുകൾകൊണ്ട് ആക്രമിച്ചും.

പിന്നാലെ വീട്ടിന് അകത്താക്കി പൂട്ടിയ ശേഷം പെട്രോൾ ഒഴിച്ച് വീടിന് തീ വയ്ക്കുകയായിരുന്നു. വീടിന് പുറത്തേക്ക് വലിച്ചിഴച്ച് ക്രൂരമായി മർദ്ദിച്ച ശേഷമായിരുന്നു വീടിയന് തീയിട്ടത്. ആൾക്കൂട്ടം ഭാര്യയെ ആക്രമിക്കുന്നത് കണ്ടതോടെ ഇവരുടെ ഭർത്താവ് ആക്രമണം ഭയന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. വീടിന് തീ പിടിച്ച് ഇവർ എരിഞ്ഞ് ചാവുന്നത് അക്രമികൾ നോക്കി നിന്നതായാണ് പോലീസ് മാധ്യമങ്ങളോട് വിശദമാക്കുന്നത്. വിവരം അറിഞ്ഞ് സംഭവ സ്ഥലത്ത് എത്തിയ പോലീസാണ് മാരകമായി പൊള്ളലേറ്റ 45കാരിയെ ആശുപത്രിയിലേക്ക് എത്തിച്ചത്. സെക്കന്ദരാബാദിലെ ഗാന്ധി ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ഇവരുടെ ജീവൻ രക്ഷിക്കാനായില്ല.

ഗ്രാമത്തിലെ ഒരു യുവാവാണ് അക്രമത്തിലെ പ്രധാനിയെന്നാണ് പോലീസ് വിശദമാക്കുന്നത്. മുരളിയുടെ അമ്മയ്ക്കെതിരായി ഇവർ കൂടോത്രം ചെയ്തെന്ന സംശയത്തിലാണ് 45കാരിയെ ആക്രമിച്ചതെന്നാണ് സൂചന. ഇവരെ ആക്രമിച്ചവരിൽ സ്ത്രീകളടക്കമുണ്ടെന്നാണ് പോലീസ് വിശദമാക്കുന്നത്. 45കാരിയുടെ ഭർത്താവ് ബാലയ്യയുടെ പരാതിയിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.കൊലപാതകം, അതിക്രമിച്ച് കടക്കൽ, തെളിവ് നശിപ്പിക്കൽ അടക്കമുള്ള കുറ്റങ്ങളാണ് പോലീസ് അക്രമികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. അടുത്ത കാലത്തായി സമാനമായ രീതിയിലുള്ള സംഭവങ്ങൾ തെലങ്കാനയിൽ ആവർത്തിക്കുന്നതായാണ് കണക്കുകൾ. സെപ്തംബർ 26 ഒരു പുരുഷനും സെപ്തംബർ 2ന് 65വയസുള്ള വൃദ്ധനെ കൊലപ്പെടുത്തുകയും രണ്ട് സ്ത്രീകളെ ക്രൂരമായി ആക്രമിക്കുകയും ചെയ്തതായും പരാതി ഉയർന്നിരുന്നു.

tvs 2
ncs-up
rajan-new
memana-ad-up
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കലൂർ സ്റ്റേഡിയത്തിലെ നടന്ന നൃത്ത പരിപാടിക്കെതിരെ വിജിലൻസിൽ പരാതി

0
കൊച്ചി : ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് കലൂർ സ്റ്റേഡിയത്തിലെ നടന്ന നൃത്ത...

ഗിന്നസ് വേൾഡ് റെക്കോഡ് ലക്ഷ്യമിട്ടുള്ള നൃത്ത പരിപാടിക്ക് ദിവ്യ ഉണ്ണിക്ക് നൽകിയത് 5 ലക്ഷം...

0
കൊച്ചി : കൊച്ചി കലൂർ സ്റ്റേഡിയത്തിലെ ഗിന്നസ് വേൾഡ് റെക്കോഡ് ലക്ഷ്യമിട്ടുള്ള...

മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഓ​ഫി​സു​ക​ളി​ൽ ഇ​നി ഉ​ച്ച​ക്കു​ശേ​ഷം ഇ​ട​പാ​ടു​കാ​ർ​ക്ക് പ്ര​വേ​ശ​ന​മി​ല്ല

0
കോ​ഴി​ക്കോ​ട് : മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഓ​ഫി​സു​ക​ളി​ൽ ഇ​നി ഉ​ച്ച​ക്കു​ശേ​ഷം ഇ​ട​പാ​ടു​കാ​ർ​ക്ക്...

‘അമ്മ’യുടെ കുടുംബസംഗമം ഇന്ന് കൊച്ചിയിൽ നടക്കും

0
കൊച്ചി : ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ കുടുംബസംഗമം ഇന്ന് കൊച്ചിയിൽ...