ബംഗാളിൽ നാലാം ക്ലാസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി ; പ്രദേശവാസികൾ പോലീസ് സ്റ്റേഷൻ തീയിട്ടു

For full experience, Download our mobile application:
Get it on Google Play

കൊൽക്കത്ത; ബംഗാളിലെ സൗത്ത് 24 പർഗാനാസിൽ ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ നാലാം ക്ലാസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ശനിയാഴ്ച രാവിലെ കൃപാഖലി ഗ്രാമത്തിലെ ഗംഗാനദിയുടെ തീരത്താണ് മൃതദേഹം കണ്ടെത്തുകയുണ്ടായത്. വെള്ളിയാഴ്ച വൈകുന്നേരമാണ് പെൺകുട്ടിയെ കാണാതായതെന്നും അർധരാത്രിയോടെ കേസെടുത്തെന്നും പോലീസ് പറഞ്ഞു. പ്രാഥമിക അന്വേഷണത്തിനൊടുവിൽ ഒരാളെ അറസ്റ്റ് ചെയ്തു. 19 വയസുകാരനായ മൊസ്താകിൻ സർദാറിനെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. രാത്രി ഒമ്പത് മണിയോടെയാണ് പെൺകുട്ടിയെ കാണാതായ വിവരം വീട്ടുകാർ അറിയിച്ചതെന്ന് ബരുയിപൂർ പോലീസ് സൂപ്രണ്ട് പലാഷ് ധാലി പറഞ്ഞു.

ബംഗാളിൽ ക്രമസമാധാന നില വഷളായെന്നും ഉത്തരവാദി തൃണമൂൽ കോൺഗ്രസ് സർക്കാരാണെന്നും ബിജെപി ആരോപിച്ചു. മൃതദേഹം കണ്ടെടുത്തതിനു ശേഷം രോഷാകുലരായ പ്രദേശവാസികൾ പ്രതിഷേധം ആരംഭിക്കുകയും പോലീസ് സ്റ്റേഷൻ‌ ആക്രമിച്ച ശേഷം തീയിടുകയും ചെയ്തു. വടികളും ചൂലുമായി പ്രതിഷേധക്കാർ ഇപ്പോഴും തെരുവിലുണ്ട്. സ്ഥിതിഗതികൾ വഷളാക്കാതിരിക്കാൻ പ്രദേശത്ത് വൻ പോലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്. മുഖ്യമന്ത്രി മമതാ ബാനർജി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം കടുപ്പിക്കാനാണ് ബിജെപി തീരുമാനം. ബംഗാളിലെ ആർജി കർ ആശുപത്രിയിൽ വനിതാ ഡോക്ടർ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടത് വലിയ ഒച്ചപ്പാടുകൾക്ക് വഴിയൊരുക്കിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓട്ടോ ഡ്രൈവർ ഷൗക്കത്ത് അലിയുടെ ആത്മഹത്യ ; മോട്ടർ വെഹിക്കിൾസ് ഇൻസ്പെക്ടർക്ക് കാരണം കാണിക്കൽ...

0
തിരുവനന്തപുരം: തന്റെ വാഹനത്തിന് തുടർച്ചയായി ഫിറ്റ്നസ് നിഷേധിക്കുന്നവെന്ന് ആരോപിച്ച് ജീവനൊടുക്കിയ...

സവാള വിലക്കയറ്റത്തിൽ അടിയന്തര ഇടപെടലുമായി സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: സവാള വിലക്കയറ്റത്തിൽ അടിയന്തര ഇടപെടലുമായി സംസ്ഥാന സർക്കാർ. ഹോർട്ടികോർപ്പിന്റെ നേതൃത്വത്തിൽ...

ആരോപണ വിധേയനായ പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണമെന്ന് രാജിവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: സിഎംആർഎൽ- എക്സാലോജിക് ഇടപാടിൽ സർക്കാർ കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ...

മോഷ്ടിച്ച ബൈക്കുമായി കടക്കുന്നതിനിടെ അപകടം ; ചികിത്സയിലായിരുന്ന യുവാവും മരിച്ചു

0
മണ്ണഞ്ചേരി : മോഷ്ടിച്ച ബൈക്കുമായി കടക്കുന്നതിനിടെ നിയന്ത്രണംവിട്ട് മറ്റൊരു ബൈക്കിലിടിച്ച് ഗുരുതരമായി...