മക്കൾ ഓടിച്ച ജെറ്റ് സ്കീ തലയിലേക്ക് പാഞ്ഞ് കയറി 47കാരിക്ക് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

ആർക്കച്ചോൺ ബേ: ഒഴിവ് ദിവസം ഇരട്ട പെൺകുട്ടികൾക്കൊപ്പം കടൽക്കരയിലെത്തിയ 47കാരിക്ക് ദാരുണാന്ത്യം. 16 വയസ് പ്രായമുള്ള ഇരട്ടപ്പെൺകുട്ടികൾ ഓടിച്ച ജെറ്റ് സ്കീ തലയിലേക്ക് പാഞ്ഞ് കയറി ഗുരുതരമായി പരിക്കേറ്റാണ് 47കാരി കൊല്ലപ്പെട്ടത്. ഫ്രാൻസിലെ ആർക്കച്ചോൺ ബേയിലാണ് സംഭവം. സ്വന്തം ജെറ്റ്സ്കീയിൽ ഇൻസ്ട്രക്ടറുടെ സഹായത്തോടെയാണ് പെൺമക്കൽ ഓടിച്ചിരുന്നത്. അറ്റ്ലാന്റിക് സമുദ്രത്തിൽ ഫ്രാൻസിന്റെ തെക്ക് പടിഞ്ഞാറൻ മേഖലയിലാണ് സംഭവമുണ്ടായത്. അംഗൂലേം സ്വദേശിയായ 47കാരിയാണ് പരിക്കേറ്റത്. ഇവരുടെ പങ്കാളിയായ 48കാരനും സംഭവത്തിൽ പരിക്കേറ്റിട്ടുണ്ട്. അമ്മയും പങ്കാളിയും ഓടിച്ച് കൊണ്ടിരുന്ന ജെറ്റ് സ്കീയിലേക്കാണ് പെൺകുട്ടികളുടെ ജെറ്റ് സ്കീ ഇടിച്ച് കയറിയത്.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ 47കാരിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഫ്രാൻസിലെ നിയമങ്ങൾ അനുസരിച്ച് 16 വയസ് പൂർത്തിയാകാതെ ബോട്ടിംഗ് ലൈസൻസ് നേടാനാവില്ല. ഇരട്ടക്കുട്ടികൾക്ക് ലൈസൻസുണ്ടായിരുന്നുവെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വൈകുന്നേരം ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. കൂട്ടിയിടിയുടെ ആഘാതത്തിൽ ജെറ്റ് സ്കീയിലുണ്ടായിരുന്നവർ വെള്ളത്തിലേക്ക് തെറിച്ച് വീഴുകയായിരുന്നു.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുന്നിൽ പോയ വാഹനത്തെ മറികടക്കുന്നതിനിടെ അപകടം; ടാങ്കർ ലോറി കെ.എസ്.ആർ.ടി.സി ബസിലിടിച്ചു നിരവധി യാത്രക്കാർക്ക്...

0
തീരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി...

​വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുന്നുവെന്ന് ആക്ഷേപം; ഉമർ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്

0
മലപ്പുറം: സിപിഐഎം വേദിയിലെ പരാമര്‍ശത്തില്‍ ഉമര്‍ ഫൈസി മുക്കത്തിന് എതിരെ യൂത്ത്...

കമ്മീഷൻ തുക തുല്യമായി പങ്കുവെക്കണം; ഗംഗാജലത്തിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് യു.പിയിലെ കൗൺസിലർമാർ

0
ലഖ്‌നൗ: തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ പദ്ധതികളില്‍ നിന്ന് കിട്ടുന്ന കമ്മീഷന്‍ തുല്യമായി...

സുകുമാര കുറുപ്പിനെ കണ്ടെത്താനുള്ള നീക്കം വീണ്ടും സജീവം; ബ്രൂണൈയിലെ പ്രവാസിയെക്കുറിച്ച് അന്വേഷിക്കാൻ രമേശ് ചെന്നിത്തലയുടെ...

0
തിരുവനന്തപുരം: ബ്രൂണൈയില്‍ സുകുമാര കുറുപ്പിന്റെ രൂപസാദൃശ്യമുള്ള വയോധികനെ കണ്ടെത്തിയെന്ന വാര്‍ത്തയ്ക്ക് പിന്നാലെ...