യു.പിയിൽ അഞ്ചുവയസുകാരിയെ അയൽവാസിയായ 40കാരൻ ബലാത്സംഗം ചെയ്തു

For full experience, Download our mobile application:
Get it on Google Play

ലഖ്നോ: യു.പിയിലെ ബരാബാങ്കിയിൽ അഞ്ചുവയസുകാരിയെ അയൽവാസിയായ 40കാരൻ ബലാത്സംഗം ചെയ്തു. പീഡനശേഷം മരിച്ചെന്ന് കരുതിയ കുട്ടിയെ പാടത്ത് ഉപേക്ഷിച്ചു. പിന്നീട് പൊലീസിന്‍റെ തിരച്ചിലിൽ കുട്ടിയെ ജീവനോടെ കണ്ടെത്തി. പ്രതിയായ റിങ്കു വർമയെ അറസ്റ്റ് ചെയ്തു. പ്രതിക്ക് അഞ്ച് വയസായ ആൺകുട്ടിയുണ്ട്. ബുധനാഴ്ച ഈ കുട്ടിക്കൊപ്പം കളിക്കുന്നതിനിടെ പ്രതി പെൺകുട്ടിയെ എടുത്തുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയെ പിതാവ് എടുത്തുകൊണ്ടുപോയ കാര്യം പ്രതിയുടെ മകനാണ് പുറത്തു പറഞ്ഞത്. രണ്ട് മണിക്കൂറിലേറെ തിരഞ്ഞിട്ടും കുട്ടിയെ കണ്ടെത്താനാവാതെയായതോടെ പോലീസിൽ അറിയിച്ചു.

പോലീസ് എത്തിയപ്പോൾ ഏതാനും പേരെ സംശയമുണ്ടെന്ന് വീട്ടുകാർ പറഞ്ഞിരുന്നു. തുടർന്ന് പോലീസ് കാണാതായ കുട്ടിയുടെ സമപ്രായക്കാരായ കുട്ടികളോട് വിവരം തിരക്കുകയായിരുന്നു. ഈ സമയത്താണ് പ്രതിയുടെ മകൻ പിതാവ് എടുത്തുകൊണ്ടുപോയ കാര്യം പറഞ്ഞത്. റിങ്കു വർമയെ പിടികൂടി ചോദ്യം ചെയ്തതോടെ ഇയാൾ കുറ്റം സമ്മതിച്ചു. ബലാത്സംഗത്തെ തുടർന്ന് കുട്ടി മരിച്ചെന്നാണ് ഇയാൾ പറഞ്ഞത്. എന്നാൽ കരിമ്പിൻപാടത്തു നടത്തിയ തിരച്ചിലിൽ കുട്ടിയെ ജീവനോടെ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിലേക്ക് മാറ്റിയ കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണെന്ന് പോലീസ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂന്ന് ദിവസത്തിനകം അണക്കെട്ട് പോലുള്ള മൺതിട്ട തകരാൻ സാധ്യത; നേപ്പാളിന് മുന്നറിയിപ്പുമായി ചൈന

0
ബെയ്ജിങ്: നേപ്പാളില്‍ വീണ്ടും പ്രളയഭീതി നൽകി ചൈനയുടെ മുന്നറിയിപ്പ്. ചൈനയിലെ ചോച്ചന്‍...

മദ്യമെടുത്ത് കുടിച്ചതിന്റെ ദേഷ്യം സഹിക്കാനാകാതെ അമ്മാവന്റെ മകനെ ചവിട്ടിക്കൊന്ന പ്രതി അറസ്റ്റിൽ

0
തിരൂർ: കുടിക്കാൻ വാങ്ങി സൂക്ഷിച്ച മദ്യമെടുത്ത് കുടിച്ചതിന്റെ ദേഷ്യം സഹിക്കാനാകാതെ അമ്മാവന്റെ...

ഫെസ്റ്റിവൽ സീസണിൽ സജീവമായി ഗിഗ് ഇക്കോണമി; നിയമനങ്ങളിൽ വൻ കുതിച്ചുചാട്ടമെന്ന് റിപ്പോർട്ട്

0
ന്യൂഡല്‍ഹി: ഇന്ത്യയിലെ ഉത്സവ സീസണില്‍ കോളടിച്ച് രാജ്യത്തെ ഗിഗ് തൊഴിലാളികള്‍. സീസണല്‍...

നേപ്പാളിലെ മിന്നൽ പ്രളയത്തിന് കാരണം ഹിമ വിസ്ഫോടനമെന്ന് ഐഎസ്ആർഒ

0
കാഠ്മണ്ഡു: നേപ്പാളിലെ റസുവ ജില്ലയിലുണ്ടായ മിന്നൽ പ്രളയത്തിൽ മരണസംഖ്യ ഉയരുന്നു. ഇതുവരെയും...