​”പ്രധാനമന്ത്രിയുടെ കാൽ കഴുകിയ വെള്ളം കുടിക്കണം”; നടന്റെ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി സോഷ്യൽ മീഡിയ

For full experience, Download our mobile application:
Get it on Google Play

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാലുകൾ കഴുകി ആ വെള്ളം കുടിക്കാൻ തനിക്ക് ആഗ്രഹമുണ്ടെന്ന് ബോളിവുഡ് നടൻ സുദേഷ് ബേരി. ദൈവത്തിന് സമമാണ് പ്രധാനമന്ത്രി. നരേന്ദ്ര മോദി വിഷ്ണുവിന്‍റെ അവതാരമാണെന്നും നടൻ പറഞ്ഞു. കോക്രോച്ച് ജനത പാർട്ടിയെ അധിക്ഷേപിച്ച് സംസാരിക്കുന്നതിനിടെയാണ് സുദേഷ് ബേരി പ്രധാനമന്ത്രിയെ കുറിച്ച് ഇങ്ങനെ പറഞ്ഞത്. കോക്രോച്ച് ജനതാ പാർട്ടിക്കാർ ഭ്രാന്തന്മാരും തെണ്ടികളുമാണെന്ന് സുദേഷ് ബേരി അധിക്ഷേപിച്ചു. 90കളിൽ മഹാഭാരതം എന്ന ടെലിവിഷൻ പരമ്പരയിലൂടെയും ബോർഡർ പോലുള്ള ബ്ലോക്ക്ബസ്റ്റർ സിനിമകളിലൂടെയും സുരാഗ് എന്ന ജനപ്രിയ പരമ്പരയിലൂടെയും പ്രശസ്തനായ നടനാണ് സുദേഷ് ബേരി. നടൻ പോഡ്‌കാസ്റ്റിൽ നടത്തിയ പരാമർശങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്.

സിജെപിക്കാർ ഒന്നിനും കൊള്ളാത്തവരാണെന്ന് സുദേഷ് ബേരി അധിക്ഷേപിച്ചു. സിജെപി പ്രസിഡന്‍റ് തന്നെ വിളിച്ച് കൂട്ടായ്മയുടെ ഭാഗമാകാൻ ആവശ്യപ്പെട്ടെന്നും എന്നാൽ താൻ ഫോണ്‍ കട്ട് ചെയ്തെന്നും നടൻ അവകാശപ്പെട്ടു. രാജ്യത്തെ പിന്നോട്ട് വലിക്കുന്നവരാണ് സിജെപിക്കാർ. കുട്ടികൾക്കോ വയോജനങ്ങൾക്കോ വേണ്ടി എന്തെങ്കിലും ചെയ്യാൻ സിജെപിക്ക് കഴിയുമോ എന്നാണ് സുദേഷ് ബേരിയുടെ ചോദ്യം. അവർ നുണയന്മാരാണ്, അവർക്ക് ഒന്നും അറിയില്ലെന്നും സുദേഷ് ബേരി അധിക്ഷേപിച്ചു.
പ്രധാനമന്ത്രി എന്തു തെറ്റാണ് ചെയ്തത് എന്നാണ് സുദേഷ് ബേരിയുടെ മറ്റൊരു ചോദ്യം. താൻ അദ്ദേഹത്തെ നേരിൽ കണ്ടിട്ടില്ല. ദൈവത്തെ ആരാധിക്കുന്നതു പോലെ അദ്ദേഹത്തെയും ആരാധിക്കുന്നു. അദ്ദേഹം ഒരു സാധാരണ മനുഷ്യനല്ലെന്നും സുദേഷ് ബേരി പോഡ്കാസ്റ്റിൽ പറഞ്ഞു. വൈറൽ വീഡിയോയെ പ്രകീർത്തിച്ച് ചിലർ രംഗത്തെത്തിയപ്പോൾ, ഇതുപോലുള്ളവരെ ഉദ്ദേശിച്ചാണ് രാഹുൽ ഗാന്ധി അന്ധഭക്തരെന്ന് പറഞ്ഞതെന്ന കമന്‍റുകളും സോഷ്യൽ മീഡിയയിൽ കാണാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...