നടക്കാനിറങ്ങിയ യുവതിയെ കടിച്ച് കീറി അയൽവാസിയുടെ നായകൾ ; കൈകാലുകൾ നഷ്ടമായി 52കാരി

For full experience, Download our mobile application:
Get it on Google Play

ലോവ: നടക്കാനിറങ്ങിയപ്പോൾ ചെന്നുചാടിയത് പിറ്റ്ബുളുകളുടെ മുന്നിൽ കൈകാലുകൾ മുറിച്ച് മാറ്റേണ്ട അവസ്ഥയിൽ യുവതി. അമേരിക്കയിലെ ലോവയിലാണ് വെള്ളിയാഴ്ച രാവിലെ യുവതിയെ അയൽവാസിയുടെ നായകൾ കടിച്ച് കീറിയത്. യുവതിയുടെ നിലവിളി കേട്ടെത്തിയ അയൽക്കാർ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്ത് എത്തിയ പോലീസാണ് നായകളെ വെടിവെച്ചുകൊന്ന് യുവതിയെ രക്ഷിച്ചത്. ബ്രിട്നി സ്കോലാന്‍ഡ് എന്ന വനിതയ്ക്കാണ് മുഖത്തും കൈകാലുകളിലുമായി ഗുരുതര പരിക്കേറ്റത്.

തലയും മുഖവും പൂർവ്വസ്ഥിതിയിലേക്ക് എത്താന്‍ ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് ആരോഗ്യ വിദഗ്ധർ വിശദമാക്കുന്നത്. ബ്രിട്നിയുടെ ഇരുകാല്‍പാദങ്ങളും കൈകളുടെ ഭാഗങ്ങളും നായയുടെ ആക്രമണത്തിൽ നഷ്ടമായി. പ്രാദേശിക ആശുപത്രിയിലെത്തിച്ച യുവതിയെ ഉടന്‍ തന്നെ വിദഗ്ധ ചികിത്സാ സൌകര്യമുള്ള ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. അമ്മയുടെ വീട്ടിലെ ക്രിസ്തുമസ് ട്രീ അലങ്കരിക്കാനായി എത്തിയതായിരുന്നു യുവതി. രണ്ട് കുട്ടികളാണ് ബ്രിട്നിക്കുള്ളത്. ആക്രമണ സ്വഭാവമുള്ള വളർത്തുനായകളെ അലക്ഷ്യമായി വിട്ടതിൽ അയൽവാസികൾക്കെതിരെ കേസ് എടുത്തിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

13 കാരി വയോധികനെ കൊല്ലാനുള്ള കാരണം വിശ്വസിക്കാതെ പോലീസ് ; രാത്രി വീട്ടിലെത്തി കൊന്നത്...

0
ഹരിപ്പാട്: ആലപ്പുഴ ഹരിപ്പാടിന് അടുത്ത് കരുവാറ്റയിൽ വയോധികന്‍റെ കൊലപാതകത്തിൽ അടുത്ത ബന്ധുവായ...

മദ്യപിച്ചതിന് വഴക്ക് പറഞ്ഞതിന് മാതൃ സഹോദരിയെ മർദ്ദിച്ച യുവാവ് അറസ്റ്റിൽ

0
തിരുവനന്തപുരം : മദ്യപിച്ചതിന് വഴക്ക് പറഞ്ഞ മാതൃസഹോദരിയെ കസേര കൊണ്ട് മർദ്ദിച്ച...

ബാറിൽ അടുത്തിരുന്നയാൾ മദ്യം ചോദിച്ചു ; തരില്ലെന്ന് പറഞ്ഞ 50 കാരനെ ഹെൽമറ്റ് കൊണ്ട്...

0
കൊച്ചി: മദ്യം ആവശ്യപ്പെട്ടിട്ട് നൽകാത്തതിനെ തുടർന്നുണ്ടായ തർക്കത്തിൽ അൻപതുകാരനെ ഹെൽമറ്റ് കൊണ്ട്...

കോഴിക്കോട് നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം ; ഓഗസ്റ്റ് 31 വരെ പാർക്കിങ്ങിന് നിരോധനം

0
കോഴിക്കോട്: നഗരത്തിലെ പ്രധാന പാതകളിലും ജങ്ഷനുകളിലും ഗതാഗതം സുഗമമാക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റ്...