സമോസയെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് കർഷകൻ കൊല്ലപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

ദില്ലി: സമോസയെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് ബീഹാറിൽ 65 വയസ്സുള്ള ഒരു കർഷകൻ കൊല്ലപ്പെട്ടു. ഞായറാഴ്ചയാണ് സംഭവം. ഭോജ്പൂരിൽ കൗലോദിഹാരി നിവാസിയായ ചാന്ദ്രമ യാദവിന്റെ തലയിൽ മൂർച്ചയുള്ള ആയുധം കൊണ്ട് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു പ്രതി. ആക്രമണത്തിന് ശേഷം വയോധികനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും തിങ്കളാഴ്ച്ചയോടെ ഇവർ മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ. കലോദിഹാരിയിൽ ചാന്ദ്രമക്ക് അടുത്തറിയാവുന്ന ഒരു കുട്ടി സമൂസ വാങ്ങാനായി കടയിലേക്ക് പോയി.

അവിടെ നിന്നിരുന്ന മറ്റു ചില കുട്ടികൾ ഈ കുട്ടിയെ ആക്രമിക്കുകയും കയ്യിൽ ഇരുന്ന ഭക്ഷണ സാധനങ്ങൾ തട്ടിപ്പറിച്ച് ഓടുകയും ചെയ്തു. ഇത് കണ്ടു നിന്ന ചാന്ദ്രമ മറ്റു കുട്ടികളോട് സംസാരിക്കാനായി സമോസ കടയിലേക്ക് എത്തുകയായിരുന്നു. ഇതിനിടയിൽ കടക്ക് ചുറ്റും നിന്ന ചിലരോടും സംസാരിച്ചു. അങ്ങനെ വിഷയം ഒരു തർക്കത്തിലേക്ക് പോയി. വാക്കുതർക്കം രൂക്ഷമാവുകയും ഒരു സ്ത്രീ വാളെടുത്ത് ചാന്ദ്രമ യാദവിന്റെ തലയിൽ വെട്ടുകയുമായിരുന്നു. ഇങ്ങനെ ഗുരുതരമായി പരിക്കേറ്റ ഇവർ മരിക്കുകയായിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഹൈ വോള്‍ട്ടേജ് ഇലക്ട്രിക് ലൈൻ പൊട്ടി വീണത് ട്രെയിനിന് മുകളിൽ , തീ പടര്‍ന്നു

0
കൊൽക്കത്ത: കൊൽക്കത്തയിലെ തിരക്കേറിയ സീൽദ–ദാൻകുനി സബർബൻ റെയിൽവേ പാതയിൽ ട്രെയിനിന്‍റെ...

കരുണാനിധിയുടെ പേരമകളെ അറസ്റ്റ് ചെയ്ത് ചെന്നൈ പോലീസ്

0
ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി എം. കരുണാനിധിയുടെ പേരമകളും മുൻ...

ബഹളങ്ങൾക്കിടെ ലോക് സഭ ഇന്നും സ്തംഭിച്ചു

0
ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ പോലീസ് അതിക്രമത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്...

ബാങ്ക് മാനേജരെ മർദിച്ചതിന് കരുണാനിധിയുടെ പേരമകൾ അഴ​ഗിരിയെ പോലീസ് അറസ്റ്റ് ചെയ്തു

0
ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി എം.കരുണാനിധിയുടെ പേരമകളും മുൻ ഡിഎംകെ നേതാവും...