നെയ്യാറ്റിൻകര ചെറിയ കൊല്ലയിൽ 7ാം ക്ലാസ് വിദ്യാർത്ഥി കുളത്തിൽ വീണ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: നെയ്യാറ്റിൻകര ചെറിയ കൊല്ലയിൽ 7ാം ക്ലാസ് വിദ്യാർത്ഥി കുളത്തിൽ വീണ് മരിച്ചു. മലയിൻ കാവ് സ്വദേശി ഷാജി ഷമീന ദമ്പതികളുടെ മകൻ നിയാസ് 13 ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. ഉണ്ടൻകോട് എച്ച്എസ്എസിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് നിയാസ്. കൂട്ടുകാരനുമൊത്ത് കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. ഇന്ന് അവധി ദിനമായതിനാൽ കൂട്ടുകാരനുമൊത്ത് കുളിക്കാൻ പോയപ്പോഴാണ് അപകടമുണ്ടായത്.

കുളത്തിന്‍റെ സമീപത്ത് ആമ്പലുണ്ടായിരുന്നു. ഇത് പറിക്കാൻ ശ്രമിക്കുന്നതിനിടെ കുളത്തിലേക്ക് വീണുപോയെന്നാണ് നിഗമനം. കൂടെയുണ്ടായിരുന്ന കുട്ടി നിലവിളിച്ചതിനെ തുടര്‍ന്ന് ആളുകള്‍ ഓടിയെത്തി നിയാസിനെ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കുട്ടിയുടെ മൃതദേഹം കാരക്കോണം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കേന്ദ്രത്തിന്റെ എഫ്.സി.ആർ.എ നീക്കം ന്യൂനപക്ഷ വിരുദ്ധം; നിയമ ഭേദഗതി പിൻവലിക്കണമെന്ന് മുഖ്യമന്ത്രി

0
തിരുവനന്തപുരം: എഫ്‌സിആര്‍എ ചട്ട ഭേദഗതി ന്യൂനപക്ഷ വേട്ട ലക്ഷ്യമിട്ടുള്ളതാണെന്നും ചട്ടം അടിയന്തരമായി...

നിയമലംഘനത്തിന് കര്‍ശന നടപടി സ്വീകരിച്ച് മോട്ടോര്‍ വാഹന വകുപ്പ്

0
പത്തനംതിട്ട: ജില്ലയില്‍ നിയമലംഘനം നടത്തുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പത്തനംതിട്ട...

തുടർചികിത്സക്ക് പണമില്ലാത്ത പ്രവാസിക്ക് സ്വാന്തനമേകി അബിൻ വർക്കി എംഎൽഎ

0
പത്തനംതിട്ട : ശ്വാസകോശ സംബന്ധമായ അസുഖംമൂലം കിടപ്പിലായി സാമ്പത്തിക പ്രതിസന്ധി മൂലം...

അന്യസംസ്ഥാനകവർച്ചാ സംഘത്തിലെ മൂന്നാമനെ കമ്പത്തെ ഒളിത്താവളത്തിൽ നിന്ന് പിടികൂടി

0
എനാത്ത് : മോഷണങ്ങളുടെ സൂത്രധാരനായ മൂന്നാമൻ തമിഴ്നാട് തേനി ജില്ലയിൽ ഗൂഡല്ലൂർ സൗത്ത്...