അമ്മയ്ക്കൊപ്പം സ്കൂട്ടറിൽ പോവുകയായിരുന്ന 9-ാം ക്ലാസുകാരൻ ടിപ്പർ ലോറിയിടിച്ച് മരിച്ചു

For full experience, Download our mobile application:
Get it on Google Play

കൊല്ലം: കൊല്ലത്ത് അമ്മയ്ക്കൊപ്പം സ്കൂട്ടറിൽ പോവുകയായിരുന്ന 14കാരന് വാഹനാപകടത്തിൽ ദാരുണാന്ത്യം. അയത്തിൽ സ്വദേശി സൽമാൻ ഫാരിസ് ആണ് മരിച്ചത്. കൊല്ലം പാൽകുളങ്ങരയ്ക്ക് സമീപത്താണ് ദാരുണമായ സംഭവം ഉണ്ടായത്. ഇരുവരും സഞ്ചരിച്ച സ്കൂട്ടറിൽ ടിപ്പർ ലോറി ഇടിച്ചാണ് അപകടം ഉണ്ടായത്. റോഡിലേക്ക് തെറിച്ചുവീണ കുട്ടിയുടെ ശരീരത്തിലൂടെ ടിപ്പർ ലോറി കയറി ഇറങ്ങിയാണ് മരണം സംഭവിച്ചത്. ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിരെ വന്ന ഇരുചക്ര വാഹനത്തിൽ തട്ടി നിയന്ത്രണം നഷ്ടപ്പെട്ട് സ്കൂട്ടർ ലോറിക്ക് അടിയിലേക്ക് വീഴുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

അമ്മ എതിർ ഭാഗത്തേക്കും മകൻ ലോറിക്ക് അടിയിലേക്കും വീവുകയായിരുന്നു. ദേശീയപാത നിർമ്മാണം നടക്കുന്നതിനാൽ വാഹനങ്ങൾ പല റോഡുകളിലൂടെ വഴി തിരിച്ചാണ് കടത്തി വിടുന്നത്. ഇരുഭാഗങ്ങളിലേക്ക് വാഹനങ്ങൾ പോകാൻ വീതി കുറവുള്ള റോഡിലാണ് അപകടം ഉണ്ടായത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദേശീയപാതയോരത്തെ ദൂരപരിധി : അവകാശ സംരക്ഷണത്തിന് സുപ്രീം കോടതിയെ സമീപിച്ച് ചാവക്കാട് സ്വദേശിനി

0
ന്യൂഡൽഹി : ദേശീയപാതയോര അപകടങ്ങൾക്ക് പരിഹാരം കാണുന്നതിനായി നിർമാണങ്ങൾക്ക് സുപ്രീംകോടതി പുറപ്പെടുവിച്ച...

കോഴിക്കോട്ട് പുതിയ മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ക്ക് വിലക്ക് ; അനുമതി ഫ്രഷ് കട്ടിന് മാത്രം

0
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ പുതുതായി കോഴിമാലിന്യ സംസ്‌കാരണ പ്ലാന്റിന് അനുമതി നല്‍കുന്നില്ലെന്ന്...

ബിഹാറിലെ അശോക് ധാം ക്ഷേത്രത്തിൽ തിക്കും തിരക്കും ; ഏഴുപേർ മരിച്ചു

0
പാട്‌ന : ബിഹാറിലെ ലഖിസരായ് ജില്ലയിലുള്ള പ്രശസ്തമായ അശോക് ധാം ക്ഷേത്രത്തിൽ...

പാലാ നഗരസഭയിൽ കോൺഗ്രസ് വിമതർക്കിടയിലും ഭിന്നത ; മായാ രാഹുലിനെ ചെയർപേഴ്സണാക്കാനുള്ള നീക്കത്തിൽ അതൃപ്തി

0
കോട്ടയം : പാലാ നഗരസഭയിൽ കോൺഗ്രസ് വിമതർക്കിടയിലും ഭിന്നത. വിമത കൗൺസിലർ...