ജന്തർ മന്തറിലെ പ്രതിഷേധ വേദിയിൽ എ.എ. റഹീം; സോനം വാങ്ചുക്കിന് പിന്തുണ

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: വിദ്യാഭ്യാസമന്ത്രി ധര്‍മ്മന്ദ്രേ പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജന്തര്‍ മന്തറില്‍ നിരാഹാര സമരം ഇരിക്കുന്ന സോനം വാങ്ചുക്കിന് പിന്തുണയുമായി രാജ്യസഭാ എംപി എ എ റഹീം. കോക്രോച്ച് ജനതാ പാര്‍ട്ടി സ്ഥാപകന്‍ അഭിജീത് ദിപ്‌കെയ്ക്ക് ഭഗത് സിംഗിന്റെ ചിത്രം റഹീം കൈമാറി. സോനം വാങ്ചുക്കിന്റെ നിരാഹാര സമരം അവസാനിപ്പിക്കാന്‍ ഇടപെടണം എന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിയ്ക്ക് കത്ത് നല്‍കുമെന്നും നിലവിലെ സാഹചര്യം നേരിട്ടെത്തി പരിശോധിക്കണമെന്ന് ആവശ്യപ്പെടുമെന്നും എ എ റഹീം പറഞ്ഞു. വിഷയം അടുത്ത പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യുമെന്നും ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവയ്ക്കും വരെ പ്രതിഷേധം തുടരുമെന്നും അദ്ദേഹം അറിയിച്ചു.

കോണ്‍ഗ്രസ് സിജെപിയുടെ പ്രതിഷേധത്തിന് പിന്തുണയുമായി എത്തുമോ എന്ന് അവരോട് തന്നെ ചോദിക്കണമെന്നും ലഹരിക്കെതിരായ ഏത് പോരാട്ടത്തിനും ഡിവൈഎഫ്‌ഐ ഒപ്പമുണ്ടാകുമെന്നും എ എ റഹീം കൂട്ടിച്ചേര്‍ത്തു.ഡല്‍ഹിയിലെ ജന്തര്‍ മന്ദറില്‍ നടക്കുന്ന കോക്രോച്ച് ജനത പാര്‍ട്ടിയുടെ പ്രതിഷേധത്തില്‍ പങ്കെടുക്കുന്നവരുടെ മൊബൈല്‍ ഫോണുകള്‍ നിരീക്ഷണത്തിലാണെന്ന് കഴിഞ്ഞ ദിവസം അഭിജീത് ദിപ്കെ ആരോപിച്ചിരുന്നു. പ്രതിഷേധക്കാരുടെ വാട്‌സ്ആപ്പ് കോളുകള്‍, ചാറ്റുകള്‍ എന്നിവയെല്ലാം നിരീക്ഷണത്തിലാണ് എന്നാണ് അദ്ദേഹം ആരോപിച്ചത്. നീറ്റ് ഉള്‍പ്പെടെയുള്ള പരീക്ഷകളിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി സിജെപി ആരംഭിച്ച പ്രതിഷേധം പതിനാല് ദിവസം പിന്നിട്ടിരിക്കുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...