കേതൻ കൊലപാതകത്തിൽ പുതിയ വഴിത്തിരിവ്; മൂന്നാമതൊരാളുടെ പങ്ക് പരിശോധിച്ച് അന്വേഷണം

For full experience, Download our mobile application:
Get it on Google Play

പൂനെ: വ്യവസായി കേതന്‍ അഗര്‍വാളിന്റെ കൊലപാതകത്തില്‍ വഴിത്തിരിവ്. പ്രതി സിയ ഗോയലിനും ചേതനും പുറമെ മൂന്നാമതൊരാള്‍ക്ക് കൂടി കൊലപാതകത്തില്‍ പങ്കുണ്ടെന്നാണ് വിവരം. ചേതന്‍ ചൗദരിയുടെ സുഹൃത്താണ് ഇയളെന്നാണ് റിപ്പോര്‍ട്ട്. കൊലപാതകത്തിന് ശേഷം സിയയും ചേതനും ഉറ്റസുഹൃത്തിനെ വിളിച്ചു. കൊലപാതകത്തിന്റെ ആസൂത്രണത്തിലടക്കം ചേതന്റെ സുഹൃത്തിന് പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ സംശയം.
ഇയാള്‍ക്കായുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കിയിരിക്കുകയാണ്. 22 കാരനായ ചേതന്റെ സുഹൃത്തിനെ എസ്‌ഐടി തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും പേരുവിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.

അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്ന വിലയിരുത്തലിലാണ് നടപടി. ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ഇയാളിലേക്കെത്തിയതെന്നാണ് വിവരം.
സിയയേയും ചേതനേയും ഒരിക്കല്‍ക്കൂടി ചോദ്യം ചെയ്യാനും എസ്‌ഐടി ലക്ഷ്യമിടുന്നുണ്ട്. ഇവരെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുകൊണ്ട് പൂനെ ഹൈക്കോടതിയില്‍ അപേക്ഷ നല്‍കാനാണ് നീക്കം. സിയയെ നുണപരിശോധനക്ക് വിധേയയാക്കണമെന്ന് കാട്ടി ഇന്നലെ അന്വേഷണ സംഘം കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. സിയയുടെ മൊഴികളിലെ വ്യാപക പൊരുത്തക്കേട് പരിഗണിച്ചാണ് നീക്കം. അന്വേഷണത്തോട് സിയ സഹകരിക്കുന്നില്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കി. എന്നാല്‍ നുണപരിശോധനക്ക് സിയ സമ്മതിച്ചിരുന്നു.

അപേക്ഷകള്‍ അടിയന്തര പ്രാധാന്യത്തോടെ ഹൈക്കോടതി പരിഗണിക്കുമെന്നാണ് സൂചന.ജൂണ്‍ 18നാണ് കേസിനാസ്പദമായ സംഭവം. 25കാരനായ കേതന്‍ അഗര്‍വാളിനെ സിയ പൂനയിലെ കോട്ടയിലെത്തിച്ച ശേഷം കാമുകന്റെ സഹായത്തോടെ മലയിടുക്കിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു. ഇതേദിവസം സിയ ധരിച്ചിരുന്ന വസ്ത്രങ്ങള്‍ പൂനയിലെ മാര്‍ക്കറ്റ് യാര്‍ഡ് പ്രദേശത്തുള്ള ഇവരുടെ വസതിയില്‍ നിന്നും പൊലീസ് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ ഫ്ലാഷ് ലൈറ്റിന്റെയും വെളിച്ചത്തിൽ ഗർഭിണികൾക്ക് ശസ്ത്രക്രിയ...

0
പട്ന: ഓപറേഷൻ തിയറ്ററിൽ വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ...

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...