പൊങ്കാല മാലിന്യം രാത്രിയിൽ ഒളിച്ചുകടത്തി നഗരമധ്യത്തിൽ തള്ളി ; മേയർക്കെതിരെ എ.എ റഹീം എംപി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട മാലിന്യനീക്കത്തെച്ചൊല്ലിയുള്ള വിവാദത്തിൽ തിരുവനന്തപുരം മേയർ വി.വി രാജേഷിനെതിരെ എ.എ റഹീം എം.പി രംഗത്ത്. പൊങ്കാല മാലിന്യം രാത്രിയിൽ ഒളിച്ചുകടത്തി നഗരമധ്യത്തിൽ തള്ളിയെന്ന് റഹീം ആരോപിച്ചു. വേർതിരിക്കാതെ ടൺകണക്കിന് മാലിന്യമാണ് തള്ളിയതെന്നും ഭക്തജനങ്ങളോട് അനാദരവ് കാണിച്ചുവെന്നും എ.എ റഹീം കുറ്റപ്പെടുത്തി. മാലിന്യം നിക്ഷേപിച്ചത് അപകടകരമായ നിലയിലാണ്. ആറ്റുകാൽ പൊങ്കാല ഉണ്ടാകുമെന്നറിഞ്ഞിട്ടും തിരുവനന്തപുരം മേയർ വി.വി രാജേഷും കൂട്ടരും ഡൽഹിക്ക് ടൂർ പോയെന്നും എ.എ റഹീം വിമർശിച്ചു.

അധികാരത്തിന്റെ ആലസ്യമാണ് ഭരണസമിതിക്കെന്നും ജനവാസ മേഖലയിൽ നിന്ന് അടിയന്തിരമായി മാലിന്യം നീക്കം ചെയ്യണമെന്നും എം.പി ആവശ്യപ്പെട്ടു. ജീവനക്കാർക്കെതിരായ നടപടി വീഴ്ച മറയ്ക്കാനാണെന്നും ജീവനക്കാർ എന്ത് കുറ്റം ചെയ്തുവെന്നും അദ്ദേഹം ചോദിച്ചു. മാലിന്യ സംസ്കരണത്തിനുള്ള പദ്ധതി എന്തായിരുന്നുവെന്ന് മേയർ വ്യക്തമാക്കണം. കുറ്റം പാവപ്പെട്ട ജീവനക്കാരുടെ മേൽ കെട്ടിവെയ്ക്കുന്നു. ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കാനും പ്രതികരിക്കാനും മേയർക്ക് അറിയില്ലായെന്നും റഹീം പറഞ്ഞു.

പരിഹസിക്കാനുള്ള കസേരയല്ല ക്രിയാത്മകമായി പ്രവർത്തിക്കേണ്ട കസേരയാണ് മേയറുടേതെന്നും എഎ റഹീം വ്യക്തമാക്കി. നഗരത്തിലെ മാലിന്യ നീക്കം പൂർത്തിയാക്കാത്തതിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ ആറ്റുകാൽ കൗൺസിലർ ഓഫീസിലേക്ക് മാർച്ച് നടത്തിയിരുന്നു. ഇടറോഡുകളിലും ക്ഷേത്രപരിസരത്തും നിന്നും മാലിന്യം നീക്കിയില്ലെങ്കിൽ ഡി.വൈ.എഫ്.ഐ ഇറങ്ങി വൃത്തിയാക്കുമെന്നാണ് വെല്ലുവിളി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങളിൽ മുഖ്യമന്ത്രിയുടെ നിലപാട് അഭിനന്ദനാർഹം; പിന്തുണയുമായി ലത്തീൻ ആർച്ച് ബിഷപ്പ്

0
കൊല്ലം: കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താനുള്ള തെരച്ചിലില്‍ സര്‍ക്കാരിനെ പ്രശംസിച്ച് ലത്തീന്‍...

അമൃതാനന്ദമയിയുമായി കൂടിക്കാഴ്ച നടത്തി വി ഡി സതീശൻ

0
കൊല്ലം: അമൃതാനന്ദമയിയെ കണ്ട് മുഖ്യമന്ത്രി വി ഡി സതീശൻ. കൊല്ലത്ത് നിന്ന്...

എക്‌സൈസ് മന്ത്രിക്കെതിരെയുള്ള സമൂഹമാധ്യമങ്ങളിലെ വ്യാജപ്രചാരണം; സൈബർ പോലീസ് അന്വേഷണം ആരംഭിച്ചു

0
തിരുവനന്തപുരം: എക്‌സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം നടത്തിയെന്ന പരാതിയില്‍ കേസെടുത്ത് തിരുവനന്തപുരം...

ലഹരിക്കേസ്; മുഖ്യമന്ത്രിയുടെ സോഷ്യൽമീഡിയ കോർഡിനേറ്റർ അറസ്റ്റിൽ

0
കാസർകോട്: ലഹരിക്കേസിൽ മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോർഡിനേറ്റർ പിടിയിൽ. യൂത്ത് കോൺഗ്രസിന്റെ...