ആർ.എൻ രവി ബി.ജെ.പി കേഡർ ; വിമർശിച്ച് മമത ബാനർജി

For full experience, Download our mobile application:
Get it on Google Play

കൊൽക്കത്ത : പശ്ചിമ ബം​ഗാൾ ​ഗവർണറായി നിയമിതനായ ആർ.എൻ രവിക്ക് മുഖ്യമന്ത്രി മമത ബാനർജിയുടെ മുന്നറിയിപ്പ്. ആർ.എൻ രവി ബി.ജെ.പി കേഡറെന്ന് മമത വിമർശിച്ചു. തമിഴ്‌നാട്ടിൽ ആഗ്രഹിച്ചതൊക്കെ ചെയ്‌തിരിക്കാം. പക്ഷേ ബംഗാളിൽ അത് നടക്കില്ലെന്ന് മമത ബാനർജി മുന്നറിയിപ്പ് നൽകി. ലോക് ഭവനെ ബി.ജെ.പി പാർട്ടി ഓഫീസാക്കി മാറ്റാൻ ശ്രമിക്കുന്നുവെന്നും മമത കുറ്റപ്പെടുത്തി. ആനന്ദ ബോസിന്റെ രാജി കേന്ദ്ര സമ്മർദം മൂലമെന്ന് മമത ആവർത്തിച്ചു. കേന്ദ്ര സർക്കാർ പെരുമാറുന്നത് മുഹമ്മദ് ബിൻ തുഗ്ലക്കിനേക്കാൾ മോശമായാണെന്ന് മമത ബാനർജി വിമർശിച്ചു.

ഭീഷണിപ്പെടുത്താൻ ശ്രമിച്ചാൽ കേന്ദ്രത്തിൽ ബി.ജെ.പി സർക്കാരിന്റെ പതനം ഉറപ്പാക്കുമെന്നും മമത മുന്നറിയിപ്പ് നൽകി. സി.വി ആനന്ദബോസ് രാജിവെച്ചതിനെ തുടർന്നാണ് തമിഴ്നാട് ​ഗവർണറായിരുന്ന ആർ.എൻ രവിയെ പശ്ചിമ ബം​ഗാൾ ​ഗവർണറായി നിയമിച്ചത്. സി.വി ആനന്ദബോസിന്റെ രാജി ഞെട്ടിച്ചെന്നായിരുന്നു മുഖ്യമന്ത്രി മമത കഴിഞ്ഞദിവസം പ്രതികരിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രിയിൽ നിന്നുള്ള സമ്മർദ്ദത്തിന് ഗവർണർ വഴങ്ങിയിട്ടുണ്ടാകാമെന്ന് താൻ സംശയിക്കുന്നതായി മമത ആരോപിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വനിതാ ഹോസ്റ്റലിൽ യുവതിയെ പീഡിപ്പിച്ച സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ

0
അഹമ്മദാബാദ് : അഹമ്മദാബാദിലെ വനിതാ ഹോസ്റ്റലിൽ യുവതിയെ പീഡിപ്പിച്ച സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ....

വായ്പ നൽകാമെന്ന് വിശ്വസിപ്പിച്ച് വീട്ടമ്മയില്‍ നിന്ന് പണം തട്ടിയ യുവാവ് അറസ്റ്റില്‍

0
അമ്പലപ്പുഴ: വായ്പ തരപ്പെടുത്തി കൊടുക്കാമെന്ന് വിശ്വസിപ്പിച്ച് വീട്ടമ്മയില്‍ നിന്ന് പണം തട്ടിയ യുവാവ്...

മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങളിൽ മുഖ്യമന്ത്രിയുടെ നിലപാട് അഭിനന്ദനാർഹം; പിന്തുണയുമായി ലത്തീൻ ആർച്ച് ബിഷപ്പ്

0
കൊല്ലം: കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താനുള്ള തെരച്ചിലില്‍ സര്‍ക്കാരിനെ പ്രശംസിച്ച് ലത്തീന്‍...

അമൃതാനന്ദമയിയുമായി കൂടിക്കാഴ്ച നടത്തി വി ഡി സതീശൻ

0
കൊല്ലം: അമൃതാനന്ദമയിയെ കണ്ട് മുഖ്യമന്ത്രി വി ഡി സതീശൻ. കൊല്ലത്ത് നിന്ന്...