മൈലപ്ര സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റ് ജെറി ഈശോ ഉമ്മന്റെ സംസ്കാരം തിങ്കളാഴ്ച

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മൈലപ്ര സര്‍വീസ് സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റ് കുമ്പഴ മണ്ണൂര്‍ ബംഗ്ലാവില്‍ ജെറി ഈശോ ഉമ്മന്റെ (69) സംസ്കാര ചടങ്ങുകള്‍ തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് ഭവനത്തിലും 3 മണിക്ക് മൈലപ്ര ശാലേം മാര്‍ത്തോമ്മാ പള്ളിയിലും നടക്കും. ഭാര്യ കോഴഞ്ചേരി ചേക്കുളത്ത്  കുടുംബാംഗം എല്‍സി, മകള്‍ – മെര്‍ലിന്‍, മരുമകന്‍ – കോഴഞ്ചേരി മേലുകര നിരവത്ത് സ്റ്റീഫന്‍. രോഗബാധിതനായി ചികിത്സയിലും വിശ്രമത്തിലും കഴിയുകയായിരുന്നു ജെറി ഈശോ ഉമ്മന്‍. കേരള കോണ്‍ഗ്രസ് (ജേക്കബ്) ജില്ലാ പ്രസിഡണ്ടായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. ജോസഫ് ഗ്രൂപ്പിലും പ്രവര്‍ത്തിച്ചിരുന്ന ഇദ്ദേഹം പിന്നീട് സി.പി.എം ല്‍ ചേരുകയായിരുന്നു. 2001 ല്‍ പത്തനംതിട്ട നിയമസഭാ മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ.കെ നായരോട് നാലായിരം വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്.

ഒരു മികച്ച സഹകാരി ആയിരുന്ന ഇദ്ദേഹം കോഴഞ്ചേരി താലൂക്ക് സര്‍ക്കിള്‍ സഹകരണ യൂണിയന്‍ മുന്‍ ചെയര്‍മാന്‍ ആയിരുന്നു. മൈലപ്ര സര്‍വീസ് സഹകരണ ബാങ്കിന്റെ വളര്‍ച്ചയില്‍ സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്‌. ബാങ്കിലെ ഉയര്‍ന്ന ജീവനക്കാരെ കണ്ണുമടച്ചു വിശ്വസിച്ച ഇദ്ദേഹത്തിന് ഇവരില്‍നിന്നും അപ്രതീക്ഷിത തിരിച്ചടികളും നേരിട്ടു. മണ്ണൂര്‍ എന്റര്‍പ്രൈസസ് എന്ന പേരില്‍ ഒരു വ്യവസായവും ഇദ്ദേഹത്തിന് ഉണ്ടായിരുന്നു. ഡിപ് സിപ് എന്ന ബ്രാന്‍ഡില്‍ ശീതള പാനീയങ്ങളും ഹമാരാ എന്ന ബ്രാന്‍ഡില്‍ അച്ചാര്‍, ചിപ്സ് തുടങ്ങിയ ഭക്ഷണസാധനങ്ങളും വിപണിയില്‍ ഇറക്കിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിമാന യാത്രകളുടെ സുരക്ഷ ആശങ്കയിൽ; രാജ്യത്ത് സാങ്കേതിക തകരാറുകൾ വർദ്ധിക്കുന്നതായി ഔദ്യോഗിക കണക്കുകൾ

0
ഡൽഹി: രാജ്യത്ത് സർവീസ് നടത്തുന്ന വിമാനങ്ങളിൽ ഗുരുതര സാങ്കേതിക തകരാറുകൾ വർധിക്കുന്നതായി...

പരീക്ഷാ രേഖകൾ പുറത്തുവിടണമെന്ന വിവരാവകാശ കമ്മീഷന്റെ ഉത്തരവിനെതിരെ പി എസ് സി ഹൈക്കോടതിയെ സമീപിച്ചു

0
കൊച്ചി: ആസൂത്രണ ബോർഡ് പരീക്ഷാ തട്ടിപ്പുമായി ബന്ധപ്പെട്ട് പരീക്ഷാ രേഖകൾ പുറത്തുവിടണമെന്ന...

മഹാരാഷ്ട്രയിൽ ഹോസ്റ്റലിൽ കിടന്നുറങ്ങുകയായിരുന്ന ആറ് വിദ്യാർത്ഥികൾക്ക് പാമ്പുകടിയേറ്റു; മൂന്നു പെൺകുട്ടികൾ മരിച്ചു, ഒരാളുടെ നില...

0
ഗഡ്ചിരോളി: മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയിൽ പാമ്പുകടിയേറ്റ് മൂന്ന് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. ആദിവാസി വിഭാഗത്തിൽപെട്ട...

മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളത്തിൽ നിന്ന് കായലിൽ വീണ തൊഴിലാളിയെ കാണാതായി

0
തിരുവനന്തപുരം: മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളത്തിൽ നിന്ന് കായലിൽ വീണ തൊഴിലാളിയെ കാണാതായി....