വായ്പ നൽകാമെന്ന് വിശ്വസിപ്പിച്ച് വീട്ടമ്മയില്‍ നിന്ന് പണം തട്ടിയ യുവാവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

അമ്പലപ്പുഴ: വായ്പ തരപ്പെടുത്തി കൊടുക്കാമെന്ന് വിശ്വസിപ്പിച്ച് വീട്ടമ്മയില്‍ നിന്ന് പണം തട്ടിയ യുവാവ് അറസ്റ്റില്‍. അമ്പലപ്പുഴ സ്വദേശിയായ വീട്ടമ്മയില്‍ നിന്ന് ഏഴു ലക്ഷത്തോളം രൂപ തട്ടിയെടുത്ത പ്രതി സ്ഥിരം തട്ടിപ്പുകാരനാണെന്ന് പോലീസ് പറഞ്ഞു. അമ്പലപ്പുഴ കോമന സ്വദേശി വിപിന്‍ ജോണ്‍സനാണ് പിടിയിലായത്. മാന്നാര്‍ സ്വദേശിയായ വീട്ടമ്മയെയാണ് ഇയാള്‍ പറ്റിച്ചത്. ഇരുപത് ലക്ഷം രൂപ വായ്പയായി നല്‍കാമെന്നും പലിശയായി ആറര ലക്ഷം രൂപ മുന്‍കൂര്‍ നല്‍കണമെന്നും പറഞ്ഞാണ് ഇയാള്‍ വീട്ടമ്മയില്‍ നിന്ന് പണം സ്വന്തമാക്കിയത്. സംഗതി തട്ടിപ്പാണെന്ന് മനസിലാക്കിയാണ് വീട്ടമ്മ പോലീസിനെ സമീപിച്ചത്. മഹാലക്ഷ്മി ഫിനാന്‍സ് എന്ന പേരില്‍ പത്രങ്ങളില്‍ പരസ്യം നല്‍കിയായിരുന്നു ഇയാളുടെ തട്ടിപ്പെന്ന് പോലീസ് പറഞ്ഞു.

വായ്പ ആവശ്യപ്പെട്ട് സമീപിക്കുന്നവരില്‍ നിന്ന് മുന്‍കൂര്‍ പലിശ വേണം എന്നാവശ്യപ്പെട്ടായിരുന്നു പണം വാങ്ങിയിരുന്നത്. പിന്നീട് മുങ്ങും. പെരിന്തല്‍മണ്ണയിലും, കായംകുളത്തിനടുത്ത് കനകക്കുന്ന് പോലീസ് സ്റ്റേഷനിലും വിപിനെതിരെ കേസുണ്ട്. മറ്റൊരു കേസില്‍ പാലക്കാട് സൈബര്‍ പോലീസാണ് വിപിനെ അറസ്റ്റ് ചെയ്ത് വിവരം മാന്നാര്‍ പോലീസിനെ അറിയിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അതീവ സുരക്ഷാ മേഖലയായ മദ്രാസ് റെജിമെന്റ് കേന്ദ്രത്തിൽ ആയുധങ്ങളും വെടിയുണ്ടകളും മോഷണം പോയ സംഭവത്തിൽ...

0
ഹൈദരാബാദ്: ഹൈദരാബാദിലെ അതീവ സുരക്ഷാ മേഖലയായ മദ്രാസ് റെജിമെന്റ് കേന്ദ്രത്തിൽ ആയുധങ്ങളും...

എഡിജിപി എം.ആർ. അജിത് കുമാറിന് വർക്കല പോലീസ് സ്റ്റേഷന്റെ മേൽനോട്ട ചുമതല നൽകി

0
തിരുവനന്തപുരം: സസ്പെൻഷനിലുള്ള എഡിജിപി എം.ആർ. അജിത് കുമാറിന് വർക്കല പോലീസ് സ്റ്റേഷന്റെ...

കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ പട്ടാപ്പകല്‍ മോഷണം

0
മലപ്പുറം: കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രി പട്ടാപ്പകൽ മോഷണം. റിസപ്ഷന്‍ ജീവനക്കാരിയുടെ...

എഞ്ചിൻ തകരാറിനെ തുടർന്ന് ഗോവ- ഡൽഹി വിമാനം അടിയന്തര ലാൻഡിംങ് നടത്തി

0
ഡൽഹി: എഞ്ചിൻ തകരാറിനെ തുടർന്ന് ഗോവ- ദില്ലി വിമാനം അടിയന്തര ലാൻഡിംങ് നടത്തി....