മന്ത്രിയെ കാണാനെത്തിയ ആളുടെ പണവും സ്വർണവുമടങ്ങിയ ബാ​ഗ് കവർന്നു ; ഡി ​ഗ്രൂപ്പ് ജീവനക്കാരൻ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ബെം​ഗളൂരു: കർണാടക വിധാൻസൗധയിൽ മന്ത്രിയുടെ ഓഫീസിൽ മോഷണം. മന്ത്രിയെ കാണാനെത്തിയ ആളുടെ പണവും സ്വർണവും അടങ്ങിയ ബാഗാണ് നഷ്ടപ്പെട്ടത്. സംഭവത്തിൽ ഡി ഗ്രൂപ്പ് ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കർണാടകത്തിലെ നഗര വികസന മന്ത്രി ബൈരതി സുരേഷയുടെ ഓഫീസിലെത്തിയ നവീൻ എന്നയാളുടെ ബാഗ് നഷ്ടപ്പെട്ടെന്ന പരാതിയിലാണ് പ്രതി ആന്റണിയെ പോലീസ് പിടികൂടിയത്. ഡി ഗ്രൂപ്പ് ജീവനക്കാരനാണ് ഇയാളെന്ന് വിധാൻസൗധ പോലീസ് വ്യക്തമാക്കി. ഇന്നലെ നവീൻ മന്ത്രിയെ കാണാനായി ഓഫീസിൽ എത്തിയിരുന്നു. തിരികെ ഇറങ്ങിയപ്പോൾ കൈവശമുണ്ടായിരുന്ന ഹാൻഡ് ബാഗ് എടുക്കാൻ മറന്നു.

300 ഗ്രാം സ്വർണവും ഒന്നര ലക്ഷം രൂപയും ബാഗിൽ ഉണ്ടായിരുന്നു. ബാഗ് നഷ്ടപ്പെട്ട വിവരം അറിഞ്ഞ് തിരികെ എത്തി പരിശോധിച്ചപ്പോൾ കാണാനില്ലാതെ വന്നതോടെയാണ് നവീൻ പോലീസിൽ പരാതി നൽകിയത്. കേസെടുത്ത വിധാൻസൗധ പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ആന്റണി ബാഗുമായി പോകുന്നത് കണ്ടു. തുടർന്ന് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ആന്റണിയെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിട്ടുണ്ട്. അതേസമയം അതീവ സുരക്ഷാ മേഖലയായ വിധാൻസൗധയിൽ മെറ്റൽ ഡിറ്റക്ടർ പരിശോധന നടത്തിയിട്ടും എങ്ങനെ പരാതിക്കാരനായ നവീന് മന്ത്രിയുടെ ഓഫീസിൽ കയറാനായി എന്നത് സംശയം ഉയർത്തിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ പരിശോധന നടത്തുമെന്ന് പോലീസ് വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രമ്യാ ഹരിദാസ് ഉൾപ്പെട്ട കയ്യാങ്കളി : ഒതുക്കിത്തീർക്കാൻ പാർട്ടി ശ്രമം ; കെപിസിസിക്ക്...

0
തിരുവനന്തപുരം : ചിറയിൻകീഴിൽ വെള്ളിയാഴ്ച രാത്രി രമ്യാ ഹരിദാസ് എം.എൽ.എ.യും ജില്ലാപ്പഞ്ചായത്തംഗം...

ചരിത്രമെഴുതി ജർമ്മൻ ബഹിരാകാശ സ്റ്റാർട്ടപ്പ് : ഇസാർ എയറോസ്പേസിന്റെ റോക്കറ്റ് വിക്ഷേപണം വിജയം

0
ബെർലിൻ: യൂറോപ്യൻ ഭൂഖണ്ഡത്തിനുള്ളിൽ നിന്നുള്ള ആദ്യത്തെ വിജയകരമായ ഓർബിറ്റൽ ബഹിരാകാശ വിക്ഷേപണം...

നേപ്പാളിലെ മിന്നൽ പ്രളയത്തിന് പിന്നാലെ കാണാതായവർക്കായുള്ള തിരച്ചിൽ തുടരുന്നു

0
നേപ്പാൾ: നേപ്പാളിലെ മിന്നൽ പ്രളയത്തിന് പിന്നാലെ കാണാതായവർക്കായുള്ള തിരച്ചിൽ തുടരുന്നു. 5,000-ത്തിലധികം...

മണിപ്പൂരിൽ SIR അന്തിമ വോട്ടർപട്ടിക ഇന്ന് ; കരട് പട്ടികയിൽ ഒന്നരലക്ഷത്തിലേറെ പേരെ ഒഴിവാക്കിയിരുന്നു

0
മണിപ്പൂർ: മണിപ്പൂരിലെ SIR നടപടികളുടെ ഭാഗമായുള്ള അന്തിമ വോട്ടർപട്ടിക ഇന്ന് പ്രസിദ്ധീകരിക്കും....