Wednesday, July 2, 2025 4:59 am

കോലിയെ പരിഹസിച്ച ബാർമി ആർമിയുടെ വായടപ്പിച്ച് പാര്‍ഥിവ് പട്ടേൽ

For full experience, Download our mobile application:
Get it on Google Play

ലഖ്നൗ : ലോകകപ്പിലെ ഇന്ത്യ – ഇംഗ്ലണ്ട് പോരാട്ടത്തില്‍ വിരാട് കോലി പൂജ്യത്തിന് പുറത്തായതിന് പിന്നാലെ എക്സില്‍ പരിഹാസ പോസ്റ്റിട്ട ഇംഗ്ലണ്ട് ആരാധക കൂട്ടായ്മയായ ബാര്‍മി ആര്‍മിയുടെ വായടപ്പിച്ച് മുന്‍ ഇന്ത്യന്‍ താരം പാര്‍ഥിവ് പട്ടേല്‍. വിരാട് കോലി പൂജ്യത്തിന് പുറത്തായതിന് പിന്നാലെ വെറുതെ ഒരു മോര്‍ണിങ് വാക്കിന് ഇറങ്ങിയതാണെന്നായിരുന്നു താറാവിന്‍റെ പുറത്ത് കോലിയുടെ ചിത്രംവെച്ച് ബാര്‍മി ഇട്ട പോസ്റ്റ്. എന്നാല്‍ ഇതിന് ഉടന്‍ പാര്‍ഥിവ് പട്ടേലിന്‍റെ മറുപടിയെത്തി. ലീഗ് റൗണ്ടില്‍ ഇംഗ്ലണ്ടിന്‍റെ അവസാന മത്സരം നടക്കുന്ന കൊല്‍ക്കത്തയില്‍ നിന്ന് നേരെ ഇംഗ്ലണ്ടിലേക്കുള്ള വിമാനടിക്കറ്റിന്‍റെ ചിത്രം പങ്കുവെച്ച പാര്‍ഥിവ് എത്രയും വേഗത്തില്‍ ഇംഗ്ലണ്ടിലെത്താനുള്ള എളുപ്പവഴി ഇതാണ് എയര്‍ ഇന്ത്യ എല്ലാ കാര്യങ്ങളും നോക്കിക്കൊള്ളുമെന്ന് മറുപടി നല്‍കി.

ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരില്‍ കോലിയുടെ സഹതാരമായിരുന്നു പാര്‍ഥിവ് പട്ടേല്‍. ലോകകപ്പില്‍ അഞ്ച് കളികളില്‍ തോറ്റ ഇംഗ്ലണ്ട് സെമി കാണാതെ പുറത്താകലിന്‍റെ വക്കിലാണ്. പോയന്‍റ് പട്ടികയില്‍ നിലവില്‍ അവസാന സ്ഥാനത്താണ് നിലവിലെ ചാമ്പ്യന്‍മാര്‍. ശേഷിക്കുന്ന മൂന്ന് കളികള്‍ ജയിച്ചാലും മറ്റ് ടീമുകളുടെ മത്സരഫലം ആശ്രയിച്ചു മാത്രമെ ഇംഗ്ലണ്ടിന് നേരിയ സാധ്യതയെങ്കിലും അവശേഷിക്കുന്നുള്ളു. നാലിന് ഓസ്ട്രേലിയയെയും എട്ടിന് നെതര്‍ലന്‍ഡ്സിനെയും നേരിടുന്ന ഇംഗ്ലണ്ട് 12ന് കൊല്‍ക്കത്തയില്‍ നടക്കുന്ന അവസാന മത്സരത്തില്‍ പാകിസ്ഥാനെയാണ് നേരിടേണ്ടത്. ഇന്ത്യയാകട്ടെ ലോകകപ്പില്‍ കളിച്ച ആറ് മത്സരങ്ങളും ജയിച്ച് 12 പോയന്‍റുമായി പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

യെമനിൽ നിന്ന് ഇസ്രയേലിലേക്ക് മിസൈൽ ആക്രമണം

0
ടെൽഅവീവ്  : ഇസ്രയേലിൽ വീണ്ടും ആക്രമണം. യെമനിൽ നിന്ന് ഇസ്രയേലിലേക്ക് മിസൈൽ...

വടശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ അധ്യാപകരെ നിയമിക്കുന്നു

0
പത്തനംതിട്ട : പട്ടികവര്‍ഗ വികസന വകുപ്പിന്റെ വടശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍...

പ്രവൃത്തികളുടെ ഉദ്ഘാടനം കെ. യു ജനീഷ് കുമാര്‍ എംഎല്‍എ നിര്‍വഹിച്ചു

0
പത്തനംതിട്ട : അരുവാപ്പുലം ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി...

തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന സമൃദ്ധി ഫ്രൂട്ട് ഫെസ്റ്റ് 2025 നോടനുബന്ധിച്ച് യോഗം ചേര്‍ന്നു

0
പത്തനംതിട്ട : തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന സമൃദ്ധി ഫ്രൂട്ട് ഫെസ്റ്റ് 2025...