കോന്നി : മുൻ പ്രധാന മന്ത്രി ഇന്ദിരാ ഗാന്ധിയുടെ 38 മത് രക്തസാക്ഷിത്വ വാർഷികത്തിൽ സേവാദൾ പത്തനംതിട്ട ജില്ലാകമ്മറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പ് കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ പഴകുളം മധു രക്തദാനം നടത്തി ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന ഇന്ദിരാഗാന്ധി അനുസ്മരണ സമ്മേളനത്തിൽ ജില്ലാ പ്രസിഡണ്ട് ശ്യാം എസ് കോന്നി അധ്യക്ഷത വഹിച്ചു.
ജില്ലയിൽ സേവാദൾ ആരംഭിക്കുന്ന രക്തദാന സേനയുടെ ഉദ്ഘാടനം ഡി സി സി ജനറൽ സെക്രട്ടറി ജാസീം കുട്ടി നിർവഹിച്ചു. 22 സന്നദ്ധ സേവകർ ക്യാമ്പിന്റെ ഭാഗമായി രക്തദാനം നടത്തി. അനുസ്മരണ സമ്മേളനത്തിൽ നഹാസ് പത്തനംതിട്ട,റമീസ് മുഹമ്മദ്,രാധാകൃഷ്ണൻ പഴകുളം,അമീൻ,ജോർജ്ജ് വർഗീസ്,ഷിനിജ തങ്കപ്പൻ,സബീൽ പത്തനംതിട്ട,ജോയൽ മാത്യു,ഗീത ദേവി,ജയദേവൻ,മഹേഷ് കൃഷ്ണൻ,ജോയ് തോമസ്,ഷിനു അറപ്പുരക്കൽ,ഷമീർ തടത്തിൽ,സച്ചിൻ കൃഷ്ണ,ഷിബു നരിയാപുരം,ഓമന കുമാരി,ഷിജി ജോർജ്ജ്,മനോജ് ചെറിയാൻ,സന്ദീപ് ലാൽ,ജോൺ വർഗീസ് തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാനത്തെ പതിനാല് ജില്ലകളിലും സേവാദൾ കമ്മറ്റികളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പിന്റെ ഭാഗമായാണ് പത്തനംതിട്ടയിലും ക്യാമ്പ് സംഘടിപ്പിച്ചത്.