ടിവികെയ്ക്ക് തിരിച്ചടി : എടപ്പാടി മണ്ഡലത്തിൽ മത്സരിക്കാൻ പത്രിക സമർപ്പിച്ച അരുൺകുമാറിന്‍റെ നാമനിർദ്ദേശ പത്രിക തള്ളി

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: തമിഴ് രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കാനിറങ്ങിയ സൂപ്പർതാരം വിജയിന്‍റെ തമിഴക വെട്രി കഴകത്തിന് (ടിവികെ) നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കനത്ത പ്രഹരം. സേലം ജില്ലയിലെ എടപ്പാടി മണ്ഡലത്തിൽ മത്സരിക്കാൻ പത്രിക സമർപ്പിച്ച ടിവികെ സ്ഥാനാർത്ഥി അരുൺകുമാറിന്‍റെ നാമനിർദ്ദേശ പത്രിക തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. മതിയായ എണ്ണം ആളുകൾ സ്ഥാനാർത്ഥിയെ പിന്താങ്ങാത്തതാണ് പത്രിക തള്ളാൻ കാരണമായത്. ഇതോടെ മുൻ മുഖ്യമന്ത്രിയും എഐഎഡിഎംകെ ജനറൽ സെക്രട്ടറിയുമായ എടപ്പാടി കെ. പളനിസ്വാമിക്കെതിരെ സ്ഥാനാർത്ഥിയില്ലാത്ത അവസ്ഥയിലാണ് വിജയിന്‍റെ പാർട്ടി.

നിയമപ്രകാരം പത്ത് പേർ സ്ഥാനാർത്ഥിയെ പിന്താങ്ങിക്കൊണ്ട് ഒപ്പിടണമെന്നിരിക്കെ അരുൺകുമാറിന്‍റെ പത്രികയിൽ എട്ട് പേരുടെ ഒപ്പ് മാത്രമാണ് ഉണ്ടായിരുന്നത്. തുടർന്ന് പാർട്ടി സമർപ്പിച്ച പകരക്കാരനായ സ്ഥാനാർത്ഥി നിത്യയുടെ പത്രികയും സമാനമായ കാരണത്താൽ തള്ളി. പത്രികകളുടെ സൂക്ഷ്മപരിശോധന വേളയിൽ അരുൺകുമാർ ഹാജരാകാതിരുന്നത് ആശയക്കുഴപ്പം വർദ്ധിപ്പിച്ചു. ഇതിന് പിന്നാലെ സ്ഥാനാർത്ഥി അരുൺകുമാറിനെ കാണാതായത് പാർട്ടിയെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. സ്ഥാനാർത്ഥിയെ ആരോ തട്ടിക്കൊണ്ടുപോയതാണെന്ന് ആരോപിച്ച് ടിവികെ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി.

സ്വന്തം തട്ടകമായ എടപ്പാടിയിൽ നിന്ന് ആറാം തവണയും ജനവിധി തേടുന്ന എടപ്പാടി പളനിസ്വാമിയുടെയും ഡിഎംകെ സ്ഥാനാർത്ഥി സി കാശിയുടെയും പത്രികകൾ കമ്മീഷൻ അംഗീകരിച്ചിട്ടുണ്ട്. കന്നി അങ്കത്തിന് ഇറങ്ങിയ വിജയിന്‍റെ പാർട്ടിക്ക് തുടക്കത്തിൽ തന്നെ ഏറ്റ ഈ ആഘാതം രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്. ഏപ്രിൽ 23നാണ് തമിഴ്‌നാട്ടിലെ 234 മണ്ഡലങ്ങളിലേക്കുമുള്ള വോട്ടെടുപ്പ് നടക്കുന്നത്. മെയ് നാലിന് തെരഞ്ഞെടുപ്പ് ഫലം പുറത്തുവരും. അരുൺകുമാറിന്‍റെ തിരോധാനത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...