‘ബാവി’ ചുഴലിക്കാറ്റ് ചൈനീസ് തീരത്ത് ; ലക്ഷക്കണക്കിന് ആളുകളെ മാറ്റിപ്പാർപ്പിച്ചു ; തായ്‌വാനിലും ഫിലിപ്പീൻസിലും ദുരന്തം

For full experience, Download our mobile application:
Get it on Google Play

വെൻഷൗ: ‘ബാവി’ ചുഴലിക്കാറ്റ് ശനിയാഴ്ച രാത്രി വൈകി കിഴക്കൻ ചൈനയിലെ തീരദേശ നഗരമായ തായ്‌ഷൗവിൽ കരതൊട്ടു. ചൈനയിൽ കരകയറുന്നതിന് മുൻപ് ജപ്പാന്റെ തെക്കൻ ദ്വീപുകളിലും തായ്‌വാന്റെ വടക്കൻ മേഖലകളിലും കാറ്റ് നാശം വിതച്ചിരുന്നു. വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങുന്ന ചുഴലിക്കാറ്റിന്റെ വേഗത കുറഞ്ഞിട്ടുണ്ടെങ്കിലും, ആകാശത്ത് വ്യാപിച്ചുകിടക്കുന്ന മഴമേഘങ്ങൾ കനത്ത ഭീഷണിയാണ്. മണിക്കൂറിൽ 144 കിലോമീറ്റർ വേഗതയിലാണ് കാറ്റ് ചൈനീസ് തീരത്തേക്ക് അടിച്ചുകയറിയത്. മുൻകരുതൽ നടപടിയുടെ ഭാഗമായി തായ്‌ഷൗ ഉൾപ്പെടുന്ന സെജിയാങ് പ്രവിശ്യയിൽ നിന്ന് മാത്രം 1.7 മില്യണിലധികം ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. അയൽ പ്രവിശ്യയായ ഫുജിയാനിൽ നിന്നും ബെയ്ജിംഗിൽ നിന്നും ഒരു ലക്ഷത്തിലധികം ആളുകളെയും, ഷാങ്ഹായിൽ നിന്ന് 34,000 പേരെയും ഒഴിപ്പിച്ചിട്ടുണ്ട്. കനത്ത ജാഗ്രതാ നിർദ്ദേശം നിലനിൽക്കുമ്പോഴും, മുൻവർഷങ്ങളിലെ അനുഭവപരിചയമുള്ളതിനാൽ ജനങ്ങൾ പരിഭ്രാന്തരാകാതെ ആവശ്യമായ വെള്ളവും ഭക്ഷണസാധനങ്ങളും ശേഖരിച്ച് വീടുകളിൽ കഴിയുകയാണ്.

ചുഴലിക്കാറ്റ് തായ്‌വാനിൽ നേരിട്ട് കരതൊട്ടില്ലെങ്കിലും അതിശക്തമായ മഴയും കാറ്റും ജനജീവിതം സ്തംഭിപ്പിച്ചു. പർവ്വത മേഖലകളിൽ നിന്ന് പതിനാലായിരത്തിലധികം ആളുകളെ തായ്‌വാൻ സർക്കാർ ഒഴിപ്പിച്ചു. മുൻകരുതലിന്റെ ഭാഗമായി അന്താരാഷ്ട്ര-ആഭ്യന്തര വിമാന സർവീസുകൾ പൂർണ്ണമായും റദ്ദാക്കുകയും പ്രധാന വിമാനത്താവളം അടച്ചിടുകയും ചെയ്തു.  ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകുകയും നദികൾ കരകവിഞ്ഞൊഴുകുകയും ചെയ്തു. തായ്‌വാനിൽ കാറ്റിൽപ്പെട്ട് 113 പേർക്ക് പരിക്കേറ്റിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉപരാഷ്ട്രപതിയുടെ സന്ദർശനം : കൊച്ചിയിൽ ഞായറാഴ്ചയും തിങ്കളാഴ്ചയും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

0
കൊച്ചി : ഉപരാഷ്ട്രപതിയുടെ സന്ദർശനത്തിന്റെ ഭാഗമായി നാളെയും മറ്റന്നാളും (ഞായറാഴ്ചയും തിങ്കളാഴ്ചയും)...

ഡൽഹി-എൻസിആർ മേഖലകളിൽ സിഎൻജിയ്ക്ക് വില കൂട്ടി ; വർധിപ്പിച്ചത് കിലോ​ഗ്രാമിന് 3.89 രൂപ

0
ന്യൂഡൽഹി : ഡൽഹി-എൻസിആർ മേഖലയിൽ സിഎൻജി വില വർധിപ്പിച്ചു. മേഖലയിലെ പ്രധാന...

വീടിന്റെ ജനാല തുരന്ന് തുറന്ന് കവർച്ച ; ഉറങ്ങിക്കിടന്ന സ്ത്രീയുടെ പാദസരം മോഷ്ടിച്ചു

0
ചാരുംമൂട് : വീടിന്റെ ജനാലയുടെ കൊളുത്തുള്ള ഭാഗം തുരന്ന് ജനൽ തുറന്ന്...

അരൂർ – തുറവൂർ ഉയരപ്പാത : വാഹനങ്ങൾക്ക് ഗതാഗത നിയന്ത്രണം ; കോൺക്രീറ്റിങ് ശനിയാഴ്ച...

0
തുറവൂർ : അരൂർ തുറവൂർ ഉയരപ്പാത ശ്രീനാരായണ നഗറിന് സമീപം പില്ലർ...