കൊച്ചി തമ്മനത്ത് പൊട്ടിയ കുടിവെള്ള പൈപ്പ് പുനസ്ഥാപിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കൊച്ചി തമ്മനത്ത് പൊട്ടിയ കുടിവെള്ള പൈപ്പ് പുനസ്ഥാപിച്ചു. ഇന്ന് പുലര്‍ച്ചെ ആണ് തകരാര്‍ പരിഹരിച്ചത്. പൈപ്പ് വഴി വെള്ളം കടത്തി വിട്ട് തുടങ്ങി. വീട്ടുകളിലേക്ക് വെള്ളം എത്തി. തമ്മനം ഭാഗത്ത് ഇന്നലെ ഉച്ചയോടെയാണ് കുടിവെള്ള വിതരണ പൈപ്പ് പൊട്ടിയത്. റോഡ് നെടുകെ വിള്ളല്‍ വീഴുകയും ചെയ്തിരുന്നു. പശ്ചിമ കൊച്ചിയിലും സമീപ പ്രദേശങ്ങളിലും പാഴൂര്‍ പമ്പ് ഹൗസില്‍ നിന്നുള്ള കൂടുതല്‍ കുടിവെള്ളം ഇന്ന് മുതല്‍ ലഭ്യമാകും.

രണ്ടാമത്തെ മോട്ടോര്‍ വഴിയുള്ള വെള്ളം പാഴൂരില്‍ നിന്ന് നെട്ടൂരിലെ ജലശുദ്ധീകരണ പ്ലാന്‍റിലേക്ക് എത്തിയാല്‍ ഇടവിട്ടുള്ള ദിവസങ്ങളില്‍ എല്ലായിടത്തേക്കും വെള്ളം പമ്പ് ചെയ്യാനാണ് ശ്രമം. പാഴൂരില്‍ രണ്ട് മോട്ടോറുകളാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. മൂന്നാമത്തെ മോട്ടോറും പ്രവര്‍ത്തനക്ഷമമായാലേ പൂര്‍ണതോതില്‍ ജലവിതരണം പുനസ്ഥാപിക്കാനാകൂ. ഇതിന് ഒരാഴ്ച കൂടി വേണം. അതുവരെ ടാങ്കറുകളിലൂടെയുള്ള ജലവിതരണം തുടരുമെന്ന് ജില്ലഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നെല്ല് സംഭരണം : മില്ലുടമകളുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന് മന്ത്രി

0
തിരുവനന്തപുരം: നെല്ല് സംഭരണവുമായി ബന്ധപ്പെട്ട മില്ലുടമകളുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന് മന്ത്രി അനൂപ്...

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...