കൊച്ചി : കള്ളക്കടത്തുകാരുടെയും വിദേശനാണ്യ തട്ടിപ്പുകാരുടെയും സ്വത്തുക്കള്‍ കണ്ടുകെട്ടുന്ന പ്രത്യേക നിയമമായ ‘സഫേമ’ പ്രകാരം തന്‍റെ സ്വത്ത് കണ്ടുകെട്ടാനുള്ള നീക്കത്തിനെതിരെ നയതന്ത്ര ബാഗേജ് സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് ഹൈക്കോടതിയില്‍. തിരുവനന്തപുരം തൈക്കാട് വില്ലേജില്‍ സ്വപ്നയുടെ പേരിലുള്ള ഒമ്പതുസെന്‍റ് ഭൂമി കണ്ടുകെട്ടാന്‍ 2022 നവംബര്‍ 22, 25 തീയതികളില്‍ നോട്ടീസ് ലഭിച്ചത് ചോദ്യം ചെയ്താണ് ഹര്‍ജി. ഭൂമി അമ്മയില്‍നിന്നാണ് ലഭിച്ചതെന്നും സഹോദരന്മാരുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് വിലയാധാരമാണ് നടത്തിയതെന്നും സ്വപ്നയുടെ ഹരജിയില്‍ പറയുന്നു.
26.14 ലക്ഷം രൂപയാണ് രേഖകളില്‍ കാണിച്ചിട്ടുള്ളത്. ഈ തുക സ്വര്‍ണക്കടത്തിലൂടെ സമ്പാദിച്ചതാണെന്ന നിഗമനത്തിലാണ് അധികൃതര്‍ സ്വത്തു കണ്ടുകെട്ടാനൊരുങ്ങുന്നത്. കള്ളക്കടത്തുകാരെ കരുതല്‍ തടങ്കലില്‍ വെക്കാന്‍ കഴിയുന്ന കൊഫേപോസ നിയമപ്രകാരം 2020 ഒക്ടോബര്‍ ഒമ്പതിന് തന്നെ അറസ്റ്റ് ചെയ്ത് തടവിലാക്കുകയും കൊേഫപോസ ബോര്‍ഡ് ഇത് ശരിവെക്കുകയും ചെയ്തെങ്കിലും 2021 ഒക്ടോബര്‍ എട്ടിന് ഹൈക്കോടതി ഈ ഉത്തരവ് റദ്ദാക്കിയതാണെന്ന് സ്വപ്നയുടെ ഹര്‍ജിയില്‍ പറയുന്നു.
വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.





























