സൗദിയിൽ തിരിച്ചെത്തിയ മലയാളിയുമായി റൂമിലേക്ക് പോകുമ്പോൾ വാഹനാപകടം ; വാഹനമോടിച്ച മലയാളി മരിച്ചു

For full experience, Download our mobile application:
Get it on Google Play

ജിദ്ദ: നാട്ടിൽ നിന്നെത്തിയ മലയാളിയെ കൂട്ടി ജിദ്ദയിൽ നിന്നും മടങ്ങുന്നതിനിടെ സൗദിയിലെ ത്വാഇഫിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. ആലപ്പുഴ സ്വദേശിയായ മോനിഷാണ് മരിച്ചത്. നാട്ടിൽ നിന്നെത്തിയ വയനാട് സ്വദേശിയായ മുസ്തഫ പരിക്കുകളോടെ ചികിത്സയിലാണ്. ഇവരുടെ വാഹനത്തിന് പിറകിൽ ബംഗ്ലാദേശ് സ്വദേശിയുടെ കാർ വന്ന് ഇടിക്കുകയായിരുന്നു. ജിദ്ദ വിമാനത്താവളത്തിൽ നിന്നും മടങ്ങിയവരാണ് അപകടത്തിൽ പെട്ടത്. വയനാട് സ്വദേശിയായ മുസ്തഫയെ റൂമിലേക്ക് എത്തിക്കാൻ വന്നതായിരുന്നു ആലപ്പുഴ രാമങ്കരി സ്വദേശി പുത്തൻപറമ്പിൽ ചിറ വീട്ടിൽ മോനിഷ് മോഹനൻ. ത്വാഇഫിലേക്ക് എത്താനിരിക്കെ മത്റക്കകും ഉശൈറക്കും ഇടയിലാണ് അപകടമുണ്ടായത്.

മോനിഷ് സംഭവ സ്ഥലത്തു വെച്ചു തന്നെ മരണപ്പെട്ടു. മുപ്പത്തിയഞ്ച് വയസ്സായിരുന്നു. പരിക്കേറ്റ മുസ്തഫ ചികിത്സയിലാണ്. ഇദ്ദേഹത്തിന്റെ നില മെച്ചപ്പെട്ടു വരികയാണ്. വന്നിടിച്ച വാഹനത്തിലെ ബംഗ്ലാദേശ് സ്വദേശിക്കും ഗുരുതര പരിക്കുണ്ട്. കെഎംസിസിക്ക് വെൽഫെയർ വിങിന് കീഴിലാണ് നിയമനടപടികൾ പൂർത്തിയാക്കുന്നതെന്ന് ത്വാഇഫിലെ സാമൂഹ്യ പ്രവർത്തകൻ സാലിഹ് നാലകത്ത് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രി വി ഡി സതീശനെതിരേ എറണാകുളം ലോ കോളേജിൽ എസ്എഫ്ഐ ബാന‍ർ

0
കൊച്ചി : മുഖ്യമന്ത്രി വി ഡി സതീശനെതിരേ എറണാകുളം ​ഗവ. ലോ...

ഉത്തരാഖണ്ഡിൽ തുരങ്കത്തിനുള്ളിൽ കുടുങ്ങിയ ആറ് തൊഴിലാളികൾ മരിച്ചു ; 14 പേർക്ക് പരിക്ക്

0
ഡെറാഢൂൺ: ഉത്തരാഖണ്ഡിൽ മിന്നൽ പ്രളയത്തിന് പിന്നാലെ നിർമാണത്തിലിരുന്ന തുരങ്കത്തിനുള്ളിൽ കുടുങ്ങിയ തൊഴിലാളികളായ...

ഉത്തരാഖണ്ഡിൽ വീണ്ടും ദുരന്തം; ചമോലിയിൽ മണ്ണിടിച്ചിലിൽ തുരങ്കം തകർന്ന് ആറ് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു

0
ഡെറാഡൂൺ: ഉത്തരഖണ്ഡ് ചമോലിയില്‍ തുരങ്കം തകര്‍ന്ന് അപകടം. ആറ് തൊഴിലാളികള്‍ കുടുങ്ങി...

കൂടുതൽ ലാഭം ആഗ്രഹിക്കുന്നവർ സൂക്ഷിക്കുക; ഓൺലൈൻ നിക്ഷേപ തട്ടിപ്പുകൾക്കെതിരെ കർശന മുന്നറിയിപ്പുമായി കേരളാ പോലീസ്

0
തിരുവനന്തപുരം: ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് നിക്ഷേപ തട്ടിപ്പ് നടക്കുന്നുണ്ടെന്ന് മുന്നറിപ്പ്...