റാന്നി മന്ദിരം പടിയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച കാറും ബസും തമ്മില്‍ കൂടിയിടിച്ചു ; ഒരാള്‍ മരിച്ചു – 4 പേര്‍ക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

റാന്നി : റാന്നി മന്ദിരം പടിയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച കാറും ബസും തമ്മില്‍ കൂട്ടിയിടിച്ച് ഇതര സംസ്ഥാനക്കാരനായ അയ്യപ്പ ഭക്തന്‍ മരിച്ചു. കാറില്‍ ഉണ്ടായിരുന്ന നാല് പേര്‍ക്ക് പരിക്കേറ്റു. കര്‍ണ്ണാടക സ്വദേശിയായ വിനോദ് ആണ് മരിച്ചത്. അപകടത്തില്‍ കാര്‍ ഭാഗികമായി തകര്‍ന്നിട്ടുണ്ട്. തമിഴ്നാട് സ്വദേശികളുടെ ബസ്‌ കാറില്‍ ഇടിക്കുകയായിരുന്നു. വലത് വശത്തേക്ക് തിരിഞ്ഞ കാറിലേക്ക് ബസ്‌ ഇടിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്. പരിക്കേറ്റവരെ റാന്നി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ശബരിമല മണ്ഡലകാലം ആരംഭിച്ചതോടെ സംസ്ഥാന പാതയിലെ റാന്നിയില്‍ വാഹനാപകടങ്ങളുടെ എണ്ണം വര്‍ദ്ധിച്ചിട്ടുണ്ട്. അമിത വേഗതയും ഉറക്കമൊഴിച്ചുള്ള ഡ്രൈവിങ്ങുമെല്ലാം അപകടങ്ങള്‍ക്ക് കാരണമായി മാറുന്നുണ്ട്. സംസ്ഥാന പാതയുടെ നിര്‍മ്മാണം പൂര്‍ത്തിയായിട്ടും പലയിടങ്ങളിലും ക്യാമറകള്‍ സ്ഥാപിച്ചിട്ടില്ല. ശബരിമല മണ്ഡലകാലം ആരംഭിച്ചു കഴിഞ്ഞതോടെ തമിഴ്നാട്, കര്‍ണ്ണാടക, ആന്ധ്ര  പ്രദേശ് തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന അയ്യപ്പ ഭക്തരുടെ വാഹനങ്ങളാണ് അപകടത്തില്‍പ്പെടുന്നവയില്‍ ഏറെയും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...