ഇടമുറി പാറേക്കടവിൽ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറിന് തീപിടിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി: ഓട്ടം കഴിഞ്ഞ് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറിന് തീപിടിച്ചു. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ പാറേക്കടവിലാണ് സംഭവം. ഇടമുറി പാറേക്കടവ് ആലപ്പാട്ട് ജോയിയുടെ വീട്ടുമുറ്റത്ത് വെച്ചാണ് കാറിന് തീ പിടിച്ചത്. റാന്നിയില്‍ നിന്നെത്തിയ അഗ്നിശമന സേനയും നാട്ടുകാരും ചേര്‍ന്ന് തീയണച്ചതിനാല്‍ കാര്‍ പൂര്‍ണ്ണമായും കത്തിയില്ല.തീ പിടുത്തത്തില്‍ കാറിന്‍റെ എന്‍ജിന്‍ ഭാഗം ഭാഗികമായി കത്തിനശിച്ചു. പാലാ ഇളംകുളം സ്വദേശിയായ കൊല്ലംപറമ്പില്‍ ജോജിയുടേതാണ് കാര്‍. ബന്ധുവീടായ ജോയിയുടെ വീട്ടില്‍ എത്തിയതായിരുന്നു ജോജി. റാന്നിയില്‍ പോയശേഷം വീട്ടിലെത്തി യാത്രക്കാര്‍ ഇറങ്ങിയശേഷം എന്‍ജിന്‍ ഭാഗത്തുനിന്നും പുക ഉയരുകയായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാവാം തീപിടുത്തത്തിന് കാരണമെന്നാണ് നിഗമനം.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കേരളത്തെ മയക്കുമരുന്ന് മുക്ത സംസ്ഥാനമാക്കുമെന്ന് ആഭ്യന്തര മന്ത്രി ചെന്നിത്തല

0
തിരുവനന്തപുരം: സംസ്ഥാനത്തെ ലഹരി മാഫിയ്ക്കെതിരെ കേരള പൊലീസ് തുടരുന്ന ഓപ്പറേഷൻ തൂഫാൻ...

അയോധ്യ രാമക്ഷേത്ര സംഭാവന തിരിമറി കേസിൽ നിർണായക കണ്ടെത്തലുമായി പോലീസ്

0
ദില്ലി: അയോധ്യ രാമക്ഷേത്ര സംഭാവന തിരിമറി കേസിൽ നിർണായക കണ്ടെത്തലുമായി പോലീസ്. കാണിക്ക...

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഘടന മാറ്റാൻ ഇടയില്ല ; ധനബില്ലിൽ നികുതി ഘടന...

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഘടന മാറ്റാൻ ഇടയില്ല....

കൊയിലാണ്ടി ചേമഞ്ചേരിയില്‍ ട്രെയിനിടിച്ച് മരിച്ച നിലയില്‍ അജ്ഞാതന്‍റെ മൃതദേഹം കണ്ടെത്തി

0
കോഴിക്കോട്: കൊയിലാണ്ടി ചേമഞ്ചേരിയില്‍ ട്രെയിനിടിച്ച് മരിച്ച നിലയില്‍ അജ്ഞാതന്‍റെ മൃതദേഹം കണ്ടെത്തി....