ടോയ്‌ലറ്റില്‍ ഒളിക്യാമറ വെച്ചതിന് മൂന്ന് കോളേജ് വിദ്യാർഥികൾക്കെതിരെ കേസ്

For full experience, Download our mobile application:
Get it on Google Play

ഉഡുപ്പി: ടോയ്‌ലറ്റില്‍ ഒളിക്യാമറ വെച്ചതിന് മൂന്ന് കോളേജ് വിദ്യാര്‍ഥികള്‍ക്കെതിരെ പോലീസ് കേസെടുത്തു. ഉഡുപ്പിയിലെ ഒരു പാരാമെഡിക്കല്‍ കോളേജിലാണ് സംഭവം. സഹപാഠിയായ വിദ്യാര്‍ഥിനി നല്‍കിയ പരാതിയിലാണ് പോലീസ് നടപടി. ജൂലൈ 18 ന് ഉച്ചയ്ക്ക് 2.30 നും 3 നും ഇടയിലാണ് ഒളിക്യാമറ ചിത്രീകരണം നടന്നതെന്ന് എഫ്ഐആറില്‍ പറയുന്നു. വിഷയത്തില്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രതിഷേധം ഉയര്‍ന്നതിനെത്തുടര്‍ന്ന് ജൂലൈ 20 ന് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിക്കുകയായിരുന്നു.

കേസില്‍ ഇപ്പോള്‍ പ്രതി ചേര്‍ക്കപ്പെട്ട മൂന്ന് വിദ്യാര്‍ഥിനികള്‍ ചേര്‍ന്ന് മറ്റൊരു വിദ്യാര്‍ത്ഥി ടോയ്ലറ്റ് ഉപയോഗിക്കുമ്പോള്‍ തമാശയ്ക്ക് ചിത്രീകരിക്കുകയായിരുന്നുവെന്നാണ് കോളേജ് മാനേജ്‌മെന്റ് ആദ്യം പറഞ്ഞത്. ഇത് വിവാദമായിരുന്നു. സംഭവം പുറത്തായപ്പോള്‍ ഇരയുടെ സാന്നിധ്യത്തില്‍ വീഡിയോ ഡിലീറ്റ് ചെയ്യുകയും കുറ്റാരോപിതരായ പെണ്‍കുട്ടികള്‍ തങ്ങളുടെ പെരുമാറ്റത്തിന് മാപ്പ് പറയുകയും ചെയ്തു. കോളേജ് മാനേജ്മെന്റ് മൂന്ന് മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തെങ്കിലും പരാതി രജിസ്റ്റര്‍ ചെയ്യാന്‍ ഇരയായ യുവതി തയ്യാറായില്ലെന്നും കോളേജ് അധികൃതര്‍ പറയുന്നു. ജൂലൈ 25 ന് കോളേജ് മാനേജ്മെന്റ് പത്രസമ്മേളനത്തില്‍ മൂന്ന് പെണ്‍കുട്ടികളെ സസ്പെന്‍ഡ് ചെയ്തതായി അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീടിന് സമീപത്തെ കിണറ്റില്‍ വീണു ; ഭിന്നശേഷിക്കാരനായ വിദ്യാർത്ഥിക്ക് ജീവൻ നഷ്ടമായി

0
കോഴിക്കോട്: കൊയിലാണ്ടി ചെങ്ങോട്ടുകാവില്‍ വിദ്യാര്‍ത്ഥിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അഭയം...

സ്വകാര്യ ഹോട്ടലില്‍ യുവാക്കളെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ഒടുവില്‍ പോലീസ് കേസെടുത്തു

0
ആലപ്പുഴ: തിരുവോണനാളില്‍ ആലപ്പുഴ നഗരത്തിലെ സ്വകാര്യ ഹോട്ടലില്‍ യുവാക്കളെ ക്രൂരമായി മര്‍ദിച്ച...

സ്വകാര്യ ബസില്‍ നിന്ന് പുറത്തേക്ക് വീണ് വയോധികക്ക് സാരമായ പരിക്ക്

0
കോഴിക്കോട്: ബസ് പൂര്‍ണമായും നിര്‍ത്തുന്നതിന് മുന്‍പ് ഓട്ടോമാറ്റിക് ഡോര്‍ തുറന്നതിനെ തുടര്‍ന്ന്...

ഥാർ തല്ലിത്തകർത്ത് റിസോര്‍ട്ട് നടത്തിപ്പുകാരനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചു ; പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾകൂടി...

0
തിരുവനന്തപുരം: വെള്ളറടയിലെ റിസോര്‍ട്ട് ന‌ടത്തിപ്പുകാരനായ ആര്യനാട് ശ്യാമിനെ ആക്രമിച്ച് തട്ടിക്കൊണ്ടു പോകാന്‍...